ഐ പി എൽ ആരവങ്ങൾ ഒതുങ്ങിയപ്പോൾ ഇന്ത്യ ഇനി ഐ എസ് എൽ ആഘോഷങ്ങൾക്ക് പിന്നാലെയാണ്. ഇരുപതാം തീയതിഉദ്‌ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
അതിനിടയിൽ ടീമിന്റെ ജേഴ്‌സി ലോഞ്ച് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. അഭിനേതാക്കളായ നീരജ് മാധവ്, സാനിയ ഇയ്യപ്പൻ എന്നിവർ ചേർന്നാണ് ജേഴ്‌സി ലോഞ്ച് ചെയ്‌തത്.
ചടങ്ങിൽ ക്യൂട്ട് ലുക്കിൽ പങ്കെടുക്കുവാനെത്തിയ സാനിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ.
മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
The team's jersey launch has captured the hearts of fans. The jersey was launched by actors Neeraj Madhav and Sania Iyyappan