#RishabhShetty | ഐഎഫ്എഫ്ഐയിലെ പരാമർശം രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല; വിശദീകരിച്ച് റിഷബ് ഷെട്ടി

#RishabhShetty | ഐഎഫ്എഫ്ഐയിലെ പരാമർശം രശ്മിക മന്ദാനയെ ഉദ്ദേശിച്ചല്ല; വിശദീകരിച്ച് റിഷബ് ഷെട്ടി
Dec 2, 2023 08:32 AM | By MITHRA K P

(moviemax.in)എഫ്എഫ്ഐയിലെ പരാമർശത്തിൽ വിശദീകരണം നൽകി കന്നഡ താരം റിഷബ് ഷെട്ടി. വലിയൊരു ഹിറ്റ് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ശേഷം മറ്റുഭാഷകളിലേയ്ക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരത്തിന്റെ പരാമർശം.

നടി രശ്മിക മന്ദാനയോടുള്ള പരോക്ഷമായ വിമർശനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പിന്നാലെ റിഷബ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടുകയും രശ്മികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തുവരികയും ചെയ്തു.

മറ്റൊരു പ്രേക്ഷകൻ റിഷബിന് പിന്തുണയുമായി ഐഎഫ്എഫ്ഐ വീഡിയോ ട്വീറ്റ് ചെയ്തപ്പോൾ നിങ്ങളെങ്കിലും ഞാൻ പറഞ്ഞത് മനസിലാക്കിയല്ലോ എന്നായിരുന്നു റിഷബിന്റെ പ്രതികരണം.

ഹിന്ദി സിനിമയിൽ നിന്ന് അവസരങ്ങൾ വന്നിരുന്നോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയിൽ നിന്ന് മാത്രമല്ല മറ്റു ഭാഷകളിൽ നിന്നും അവസരങ്ങൾ വന്നിരുന്നെന്നും കന്നഡ സിനിമാ വ്യവസായം വിട്ടുപോകാൻ താൻ ആഗ്രഹിച്ചില്ലെന്നുമാണ് റിഷബ് ഷെട്ടി പറഞ്ഞത്.

ആദ്യ ചിത്രമായ 'കിരിക് പാർട്ടി'ക്ക് വേണ്ടി തന്നെ തിരഞ്ഞെടുത്ത നിർമ്മാണ കമ്പനിയുടെ പേര് പറയാൻ നടി രശ്മിക മന്ദാന വിസമ്മതിച്ചത് ചർച്ചകൾക്ക് വഴിവച്ചിരുന്നു.

അതോടെയാണ് രശ്മികയും റിഷബ് ഷെട്ടിയും തമ്മിലുള്ള വഴക്കിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. തുടർന്ന് ഒരു അഭിമുഖത്തിൽ രശ്മിക നിർമ്മാണ കമ്പനിയെ സൂചിപ്പിക്കാൻ കാണിച്ച ആംഗ്യത്തെ കളിയാക്കി റിഷബും രംഗത്തുവന്നു.

Content Highlight: #reference #IFFI #directed #RashmikaMandana #Explained #RishabhShetty

Next TV

Related Stories
'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

Jun 13, 2026 09:11 AM

'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

അക്ഷയ് കുമാറുമായുള്ള പ്രണയതകർച്ച, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിൽപ്പ...

Read More >>
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

Jun 12, 2026 12:02 PM

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി...

Read More >>
Top Stories










News Roundup