#amruthasaju | വസ്ത്രങ്ങള്‍ കുറയുന്തോറും പ്രശസ്തി കൂടും, എനിക്ക് വേണ്ടത് ഞാന്‍ ചോദിച്ച് വാങ്ങും -അമൃത സജു

#amruthasaju | വസ്ത്രങ്ങള്‍ കുറയുന്തോറും പ്രശസ്തി കൂടും, എനിക്ക് വേണ്ടത് ഞാന്‍ ചോദിച്ച് വാങ്ങും -അമൃത സജു
Nov 24, 2023 04:03 PM | By Athira V

റീലുകളിലൂടെയാണ് അമൃത സജു സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. പിന്നീട് അമൃത ടെലിവിഷനിലും സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ലുക്കുകളിലൂടെ പലപ്പോഴും അമൃത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള അമൃതയുടെ പ്രതികരണം വൈറലായി മാറുകയാണ്. 

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് അമൃത മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ അമൃതയോട് വസ്ത്രധാരണത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. ഒരുപാട് പേര്‍ ഇതേ ചോദ്യം ചോദിച്ചിട്ടുണ്ട്. അതിനാല്‍ എന്റെ കാഴ്ചപ്പാട് പറയാമെന്ന് കരുതി എന്ന മുഖവുരയോടെയാണ് അമൃത മറുപടി പറയുന്നത്. മോര്‍ പോപ്പുലാരിറ്റി = ലെസ് ക്ലോത്ത്‌സ്? ചുമ്മാ ചോദിച്ചെന്നേയുള്ളൂ എന്നായിരുന്നു ചോദ്യം. പിന്നാലെ വിശദമായി തന്നെ അമൃത ഇതിന് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. 

''ചിലര്‍ അങ്ങനെ ജഡ്ജ് ചെയ്‌തേക്കാം. പക്ഷെ അത് സത്യമല്ല. നിങ്ങളുടെ കാഴ്ചപ്പാടിലൂടെ മാത്രമായി ഒരു വ്യക്തിയെ വലയിരുത്താനാകില്ല. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ട്. വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. ചിലര്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കാനായി, ശരീരം കാണിക്കുന്നത് ആണെങ്കിലും അല്ലെങ്കിലും, ആത്മവിശ്വാസം നല്‍കുന്ന ശരീരമുണ്ടാക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്'' എന്നാണ് അമൃത പറയുന്നത്. 


വ്യക്തിപരമായ താല്‍പര്യങ്ങളില്‍ മാറ്റമുണ്ടാകും. ചിലര്‍ ചില സ്റ്റൈല്‍ താല്‍പര്യപ്പെടില്ല. എന്നാല്‍ മറ്റൊരാള്‍ക്ക് എന്താണ് ചേരുക എന്ന് അത് തീരുമാനിക്കുന്നില്ല. എന്റെ കാര്യത്തില്‍, മോഡല്‍ എന്ന നിലയിലും നടി എന്ന നിലയിലും ഞാന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്റെ ആത്മവിശ്വാസവും ഫ്‌ളെക്‌സിബിലിറ്റിയും കൂട്ടുന്നതിനായാണ്. മറ്റുള്ളവര്‍ക്ക് വിധിക്കാനുള്ള അവകാശമില്ല. അവര്‍ അങ്ങനെ ചെയ്താല്‍ അത് അവരുടെ തെറ്റ്. എന്റേതല്ലെന്നും അമൃത വ്യക്തമാക്കുന്നു. 

കുറച്ച് വസ്ത്രം ധരിക്കുന്നതു കൊണ്ട് പ്രശസ്തി ഉറപ്പിക്കാനാകില്ല. കഴിവ് മാത്രമാണ് നിലനില്‍ക്കുകയും മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുക എന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം തന്നെ കമന്റിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് അമൃത നല്‍കിയ മറുപടികളും ശ്രദ്ധ നേടിയിരുന്നു. 

ഏതേലും ഡയറക്ടര്‍ ഇവള്‍ക്ക് ഒരു അവസരം കൊടുക്കണം, കുറേനാളായി ഈ കൊച്ച് കിടന്നു കഷ്ടപ്പെടുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് ഇയാളുടെ റെക്കമെന്റേഷന്‍ ആരു ചോദിച്ചു. എനിക്ക് വേണ്ടത് ഞാന്‍ ചോദിച്ച് വാങ്ങും. അല്ലെങ്കില്‍ എന്റെ കഴിവ് കൊണ്ട് വാങ്ങും. അല്ലാതെ ഇവിടെ വേറൊരുത്തനും കരയണ്ട.

നന്ദി നമസ്‌കാരം എന്ന് അമൃത മറുപടിയും നല്‍കി. കുറച്ചുനാള്‍ മുമ്പും അമൃതയുടെ വസ്ത്രധരണത്തിന്റെ പേരില്‍ ചിലര്‍ അധിക്ഷേപവുമായി എത്തിയിരുന്നു. ഏതേലും പടത്തില്‍ ചാന്‍സ് വേണം, അയിനാണ് ഈ കാണിക്കല്‍! എന്നായിരുന്നു ഒരാളുടെ കമന്റ്. തുടര്‍ന്ന് പ്രതികരണവുമായി അമൃത എത്തി. അയിന് തനിക്കെന്താണ് പ്രശ്‌നം? ഞാന്‍ എനിക്ക് ഇഷ്ടമുള്ള പോലെ വസ്ത്രങ്ങള്‍ ഇടും. ഇച്ചിരി അങ്ങാട് മാറി നിന്ന് കരഞ്ഞോ എന്നായിരുന്നു എന്നായിരുന്നു അമൃത പറഞ്ഞത്.

#Less #clothes #more #fame #I #ask #what #I #want #amruthasaju

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
Top Stories