വിളിപ്പാടകലെ അമ്മ എന്നും ഉണ്ടല്ലോ, ഇന്നെങ്കിലും ഒരുമിച്ച് കാണാമെന്ന് കരുതി! മീനാക്ഷി തിരിച്ചു വന്നാൽ മഞ്ജു...

വിളിപ്പാടകലെ അമ്മ എന്നും ഉണ്ടല്ലോ, ഇന്നെങ്കിലും ഒരുമിച്ച് കാണാമെന്ന് കരുതി!  മീനാക്ഷി തിരിച്ചു വന്നാൽ മഞ്ജു...
May 11, 2025 04:24 PM | By Athira V

(moviemax.in) മാതൃദിനത്തിൽ അമ്മയെക്കുറിച്ച് പോസ്റ്റുകൾ പങ്കുവെച്ച സിനിമാ താരങ്ങൾ ഏറെയാണ്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോകളാണ് പലരും പങ്കുവെച്ചത്. നടി മഞ്ജു വാര്യരും അമ്മ ​ഗിരിജ വാര്യരുടെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഈ മാതൃദിനത്തിലെങ്കിലും മഞ്ജുവും മകൾ മീനാക്ഷി ദിലീപും ഒരുമിച്ചുള്ള ഫോട്ടോ കാണാൻ പറ്റുമെന്ന് കരുതിയ ആരാധകരുണ്ട്. എന്നാൽ മഞ്ജുവോ മീനാക്ഷിയോ ഇതിന് തയ്യാറായിട്ടില്ല. ഇവർ തമ്മിൽ കാണാറുണ്ടോ എന്ന് പോലും വ്യക്തമല്ല. അച്ഛൻ ദിലീപാണ് മീനാക്ഷിയുടെ എല്ലാം.

അച്ഛന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി മുടങ്ങാതെ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിക്കാറുണ്ട്. എന്നാൽ മഞ്ജു വാര്യരുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റുകൾ ഉണ്ടാകാറില്ല. മകളെ ദൂരെ നിന്ന് നോക്കിക്കണ്ട് സന്തോഷം കണ്ടെത്തുന്ന അമ്മയായിരിക്കാം മഞ്ജു വാര്യരെന്ന് ആരാധകർ പറയാറുണ്ട്. മീനാക്ഷിയുടെ ഫോട്ടോകൾക്ക് മഞ്ജു ലെെക്ക് ചെയ്യാറുണ്ട്. മകളെ മഞ്ജു ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട്. ദിലീപുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം കണ്ടിട്ടേയില്ല.


മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ മീനാക്ഷി ദിലീപിനൊപ്പം കാണാൻ എത്തിയിരുന്നു. മകൾ തിരിച്ച് വന്നാൽ മഞ്ജു വാര്യർ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഒരിക്കൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്. മ‍ഞ്ജു തന്നോ‌ട് പറഞ്ഞ കാര്യം ഒരു ടെലിവിഷൻ ചർച്ചയിൽ സംസാരിക്കവെയാണ് ഭാ​ഗ്യലക്ഷ്മി പങ്കുവെക്കുകയായിരുന്നു. വിവാഹ മോചന സമയത്ത് പുറത്ത് വിട്ട പ്രസ്തവനയിൽ മീനാക്ഷിയെക്കുറിച്ച് മഞ്ജു വാര്യർ പരാമർശിച്ചിരുന്നു.

മീനൂട്ടിക്ക് അച്ഛനോടുള്ള സ്നേഹം മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിൽ എന്നും സുരക്ഷിതയും സന്തുഷ്ടയുമായിരിക്കും. അത് കൊണ്ട് തന്നെ അവളുടെ മേലുള്ള അവകാശത്തിന്റെ പിടിവലിയിൽ അവളെ ദുഖിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. അവൾക്ക് എന്നും ഈ അമ്മ ഒരു വിളിപ്പാടകലെയുണ്ട്. അവൾ അകലെയാണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്ത് തന്നെയാണല്ലോ മകൾ എന്നും... മഞ്ജു വാര്യരുടെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ.

മീനാക്ഷിക്ക് ഇന്ന് രണ്ടാനമ്മയുടെ സ്ഥാനത്ത് കാവ്യ മാധവനുണ്ട്. കാവ്യയെ മീനാക്ഷിയുടെ ജീവിതത്തിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് ഒരിക്കൽ ദിലീപ് സംസാരിച്ചിട്ടുണ്ട്. അമ്മയും മകളുമായി കാണാനാകില്ലെങ്കിലും രണ്ട് പേർക്കും സുഹൃത്തുക്കളെ പോലെ മുന്നോട്ട് പോകാനാകുമെന്ന് ദിലീപ് അന്ന് പറഞ്ഞു.


കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മീനാക്ഷിയെക്കുറിച്ച് ദിലീപ് സംസാരിക്കുകയുണ്ടായി. തന്റെ ബലമാണ് മീനാക്ഷിയെന്ന് ദിലീപ് വ്യക്തമാക്കി. തന്റെ കേസ് നടക്കുമ്പോൾ അവൾ പ്ലസ് ടുവിന് പഠിക്കുകയാണ് . എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവൾ പഠിച്ച് ഡോക്ടറായി. എന്റെ ഏറ്റവും വലിയ ബലമാണവൾ. അത്രയും സപ്പോർട്ട് ചെയ്യുകയും എല്ലാത്തിനും കൂടെ നിൽക്കുകയും ചെയ്തയാളാണ് മകളെന്ന് ദിലീപ് വ്യക്തമാക്കി.

അച്ഛന്റയും അമ്മയു‌ടെയും പാത പിന്തുടർന്ന് മീനാക്ഷി അഭിനയ രം​ഗത്തേക്ക് വരണമെന്ന് ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. മകളെ ഡോക്ടറാക്കണമെന്നത് ദിലീപിന്റെ വലിയ ആ​ഗ്രഹമായിരുന്നു. പ്രിൻസ് ആന്റ് ഫാമിലിയാണ് ദിലീപിന്റെ പുതിയ സിനിമ. കരിയറിൽ ശക്തമായി തിരിച്ച് വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് ദിലീപ്. മറുവശത്ത് മഞ്ജു വാര്യർ എമ്പുരാന്റെ വിജയത്തിളക്കത്തിലാണ്. താരങ്ങളുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

meenakshidileep didnt post anything manjuwarrier shares photo mother

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories










News Roundup