(moviemax.in) ആവേശത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതിയാണ് വധു. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയില്‍ വരുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് തൃശ്ശൂര്‍ സ്വദേശിയായ മിഥുട്ടി. റീലുകളിലെ പ്രകടനം കണ്ടശേഷമാണ് ആവേശത്തിലേക്ക് സംവിധായകന്‍ ജിത്തു മാധവന്‍ ക്ഷണിക്കുന്നത്. ഇതിലെ 'കുട്ടി' എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'മേനെ പ്യാര്‍ കിയ' ആണ് മിഥുട്ടിയുടെ അടുത്ത ചിത്രം.
actor Mithuty got married.