(moviemax.in) മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് തമിഴകത്തും സാന്നിധ്യം അറിയിക്കുന്നുണ്ട്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകുന്ന മഞ്ജു വാര്യർ എമ്പുരാന്റെ വിജയത്തിളക്കത്തിലാണിപ്പോൾ. ഓൺ സ്ക്രീനിലെ പോലെ തന്നെ ഓഫ് സ്ക്രീനിലും മഞ്ജുവിനോട് ആരാധകർക്ക് മതിപ്പുണ്ട‍്. എല്ലാവരോടും സൗമ്യമായി പെരുമാറുന്നയാളാണ് നടിയെന്ന് സഹപ്രവർത്തകരും ആരാധകരും പറയാറുണ്ട്. മഞ്ജുവിന്റ സിംപിൾ ലുക്കും ഏവർക്കുമിഷ്ടമാണ്.
നടൻ നിവിൻ പോളിക്കൊപ്പം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള മഞ്ജുവിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടിയുടെ സിംപിൾ ലുക്കിനെ നിരവധി പേർ പ്രശംസിച്ചു. സ്വർണാഭരണങ്ങൾ അണിയാത്തതും ആരാധകർ ചൂണ്ടിക്കാട്ടി. ഞാൻ അതല്ല നോക്കിയത്. ആ കാലിൽ പാദസ്വരം ഇട്ടിട്ടില്ല. ഇവിടെ നമ്മളൊക്കെ സ്വർണം ഇല്ലെങ്കിലും ഗോൾഡ് കവറിംഗ് പാദസ്വരം എങ്കിലും നാട്ടുകാരെ കാണിക്കാൻ വേണ്ടി ഇടും. എല്ലാം ഉള്ളവർക്ക് ഇടണ്ട. ഇല്ലാത്തവർക്ക് ഇടാനും പൂതി, ഒരു ആരാധികയുടെ കമന്റിങ്ങനെ. ഇങ്ങനെയൊക്കെ വരുമ്പോൾ ചേച്ചിക്ക് ഒന്ന് ഒരുങ്ങിയൊക്കെ വന്നൂടെ. എങ്ങനെ വന്നാലും അടിപൊളിയെന്നാണ് മറ്റൊരാളുടെ കമന്റ്.
സ്വർണാഭരണങ്ങൾ ധരിച്ച് മഞ്ജു വാര്യരെ അപൂർമായേ പൊതുവേദികളിൽ കാണാറുള്ളൂ. അതേസമയം തന്റെ സ്റ്റെെലിംഗിൽ നടി ശ്രദ്ധ കൊടുക്കാറുണ്ട്. എപ്പോഴും സിംപിൾ ലുക്കിനാണ് മഞ്ജു വാര്യർ പ്രാധാന്യം നൽകുന്നത്. അടുത്ത കാലത്തായി താരത്തിന് വന്ന മേക്കോവർ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജു വാര്യർക്ക് അനുയോജ്യമായ സ്റ്റെെലിംഗാണ് ഇപ്പോഴത്തേതെന്ന് അഭിപ്രായങ്ങൾ വരുന്നു.
ഈയടുത്ത് മഞ്ജു പൊതുവേദികളിലെത്തിയപ്പോഴെല്ലാം ആരാധകർ ശ്രദ്ധിച്ചത് നടിയുടെ സ്റ്റെെലിംഗാണ്. ഇതേക്കുറിച്ച് അധികം സംസാരിക്കാറില്ലെങ്കിലും ലുക്കിൽ വലിയ ശ്രദ്ധ നടി നൽകുന്നുണ്ട്. സ്കിൻ കെയറിലും നടി ശ്രദ്ധ കൊടുക്കുന്നു. എന്നാൽ ചെറുപ്പമായിരിക്കുന്നു എന്ന പ്രശംസ തന്നെ സന്തോഷിപ്പിക്കാറില്ലെന്ന് മഞ്ജു വാര്യർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സന്തോഷത്തോടെയിരിക്കുന്നു എന്ന് കേൾക്കാനാണ് താനാഗ്രഹിക്കുന്നതെന്നാണ് നടി പറയാറുള്ളത്. എമ്പുരാൻ, വേട്ടയാൻ തുടങ്ങിയ സിനിമകളുടെ ഇവന്റിന് വളരെ സ്റ്റെെലിഷായാണ് നടി എത്തിയത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി.
praising manjuwarrier simple look recent event nivinpauly