മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്‌വാദ് അന്തരിച്ചു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്‌വാദ് അന്തരിച്ചു
May 11, 2025 11:25 AM | By Susmitha Surendran

(moviemax.in)  പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ദേശീയ അവാർഡ് ജേതാവുമായ വിക്രം ഗെയ്ക്വാദ് അന്തരിച്ചു. 61 വയസ്സായിരുന്നു. ബി.പി പ്രശ്നങ്ങൾ കാരണം മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ പവായിലെ ഹിരാനന്ദാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ഏകദേശം 8:30 തോടെയായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. ഗെയ്ക്‌വാദിന്റെ അന്ത്യകർമങ്ങൾ ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ നടക്കും.

83, ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, പൊന്നിയിൻ സെൽവൻ, ശകുന്തള ദേവി, തൻഹാജി: ദി അൺസങ് വാരിയർ, സഞ്ജു, ദംഗൽ, പി.കെ, 3 ഇഡിയറ്റ്സ്, ഓംകാര, ബാലഗന്ധർവ, കത്യാർ കൽജത് ഗുസാലി, ഓ കാതൽ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിക്രം ഗെയ്ക്വാദ് പ്രവർത്തിച്ചിട്ടുണ്ട്. 2012-ൽ വിദ്യ ബാലൻ അഭിനയിച്ച 'ഡേർട്ടി പിക്ചർ' എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ അവാർഡ് നേടിയത്. 2014-ൽ ബംഗാളി ചിത്രമായ 'ജാതീശ്വറി'ലുടെയും ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

തന്റെ കലാവൈഭവം കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വ്യക്തിയാണ് വിക്രം ഗെയ്ക്‌വാദെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എക്‌സ് പോസ്റ്റിൽ പങ്കുവെച്ച അനുശോചത്തിൽ കുറിച്ചു. 'അദ്ദേഹത്തിന്റെ വേർപാടോടെ, മേക്കപ്പിലെ തന്റെ കലാവൈഭവത്തിലൂടെ സ്‌ക്രീനിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഒരു മാന്ത്രികനെയാണ് നമുക്ക് നഷ്ടമായത്' എന്ന് ഷിൻഡെ കുറിച്ചു.


Renowned makeup artist National Award winner Vikram Gaikwad passes away

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall