(moviemax.in ) ബിഗ് ബോസ് മലയാളം സീസൺ ആറിലെ ടൈറ്റിൽ വിന്നറായിരുന്നു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ ജിന്റോ. അടുത്തിടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ എന്ന സ്ത്രീ അറസ്റ്റിലായപ്പോൾ എക്സൈസ് നോട്ടീസ് അയച്ചവരിൽ ഒരാൾ ജിന്റോയായിരുന്നു. ഇരുവരും തമ്മിൽ പണമിടപാട് നടത്തിയെന്ന് തെളിഞ്ഞതോടെയാണ് ജിന്റോയെ എക്സൈസ് വിളിപ്പിച്ചത്. സംഭവം വാർത്തയായപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ആറിൽ ജിന്റോയുടെ സഹമത്സരാർത്ഥിയും യുട്യൂറുമായിരുന്ന സായ് കൃഷ്ണ എന്ന സ്ക്രീട്ട് ഏജന്റ് ജിന്റോയ്ക്ക് എതിരെ വീഡിയോയുമായി എത്തിയിരുന്നു.
ജിന്റോയെ വിമർശിച്ചായിരുന്നു സായിയുടെ വീഡിയോ. ഇപ്പോഴിതാ സായ് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് തന്നെ കുറിച്ച് പറഞ്ഞതെന്നും വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ജിന്റോ പറയുന്നു. സിനിമാക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജിന്റോ.
സായിയും ലഹരി ഉപയോഗിക്കുന്നതായും ജിന്റോ ആരോപിച്ചു. ജിന്റോയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
ഞാൻ സ്റ്റേഷനിൽ കേറിയിട്ടില്ല. വിവരങ്ങൾ ചോദിച്ച് അറിയാൻ വിളിച്ചതാണ്. എറണാകുളത്തെ എന്റെ ജിമ്മിന് അടുത്താണ് അവരുടെ താമസം. അങ്ങനെയാണ് എനിക്ക് ആ സ്ത്രീയെ പരിചയം. അച്ഛൻ മരിച്ചപ്പോൾ പണം സഹായമായി ചോദിച്ചിരുന്നു. രണ്ടായിരം രൂപ കൊടുത്ത് അന്ന് ഞാൻ അവരെ സഹായിച്ചു.
അതല്ലാതെ മറ്റ് ബന്ധങ്ങളൊന്നും ഇല്ല. അവരുടെ അക്കൗണ്ടിലേക്ക് പണമിട്ട് കൊടുത്തവരേയെല്ലാം പോലീസ് വിളിപ്പിക്കുന്നുണ്ട്. അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് പറയാനുള്ളത് ഞാനും പറഞ്ഞിട്ടുണ്ട്. പക്ഷെ പലരും ബിഗ് ബോസ് താരം ജിന്റോ അറസ്റ്റിൽ എന്ന തരത്തിലാണ് വാർത്ത കൊടുത്തത്. അതുപോലെ സായ് എന്നെ കുറിച്ച് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു.
അപ്പോൾ തന്നെ വിളിക്കുകയും ചെയ്തിരുന്നു. വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്ത കാര്യങ്ങളാണ് സായ് വീഡിയോയിൽ പറഞ്ഞത്. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ അതിനെ കുറിച്ച് അപ്പോൾ വീഡിയോ ചെയ്യാമെന്നായിരുന്നു സായിയുടെ മറുപടി. പക്ഷെ ഇതുവരെ സായ് അത് ചെയ്തിട്ടില്ല. അത് സായിയുടെ പോക്രിത്തരം. പുലി പോലെ ബിഗ് ബോസ് ഹൗസിലേക്ക് വന്ന് കേറിയ ആളാണ് സായ്. പക്ഷെ രണ്ട് ദിവസം കൊണ്ട് ഡൗണായി.
അതുകൊണ്ട് തന്നെ മനസിലാവില്ലേ ആരായിരിക്കും ലഹരി ഉപയോഗിക്കുന്നതെന്ന്. സാധനം ഇല്ലാതെയായാൽ എണീക്കാൻ പറ്റില്ല. കാറിനുള്ളിൽ കിടന്ന് ചിലക്കുന്ന സായ് ആയിരുന്നില്ല ഹൗസിൽ. വൈഫ് പോലും സായിയെ വാഴ എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് അച്ഛന്റെ പൊന്ന് മോൻ സെന്റിമെൻസ് പുള്ളിക്കാരൻ ഇറക്കി.
എനിക്ക് അറിയില്ലെന്നാണ് ഞാൻ പറഞ്ഞത്. ഉപയോഗിക്കുന്നുണ്ടെങ്കിൽ അതെല്ലാം എടുത്ത് മാറ്റിക്കോളൂ സായ്... അന്വേഷണം വരും. സുഹൃത്തായിട്ട് പറഞ്ഞില്ലെന്ന് വേണ്ട. നിന്നെപ്പോലെയല്ല ഞാൻ. വീഡിയോ ഡിലീറ്റ് ആക്കാതിരുന്നതിനാൽ സായ്ക്ക് എതിരെ ഞാൻ കേസ് കൊടുത്തിട്ടുണ്ട്. നഷ്ടപരിഹാരം കിട്ടാൻ വേണ്ടിയാണ്. ചെയ്തെന്ന് തെളിഞ്ഞാൽ മാത്രമേ വീഡിയോ കൊടുക്കാൻ പാടുള്ളു. എക്സൈസ് നോട്ടീസ് അയച്ചുവെന്നത് ശരിയാണ്.
കാര്യങ്ങൾ ചോദിക്കാൻ വേണ്ടി മാത്രം വിളിപ്പിച്ചതാണ്. എല്ലാം ഞാൻ കാണിച്ച് കൊടുത്തു. അവർക്ക് ബോധ്യപ്പെട്ടു. ഇങ്ങനെ വീഡിയോ ചെയ്ത് സായ് ലാസ്റ്റ് ആണുങ്ങളുടെ കയ്യിൽ നിന്ന് പണിമേടിക്കരുത്. എല്ലാവരും എന്നെപ്പോലെ ക്ഷമിക്കില്ലെന്നും ജിന്റോ പറയുന്നു.
jinto says he filed case against secret agent aka saikrishna