#RENU | 'മറന്നോ ഈ ചിരിയും മുഖവും, എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ'; വൈകാരിക കുറിപ്പുമായി രേണു

#RENU | 'മറന്നോ ഈ ചിരിയും മുഖവും, എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ'; വൈകാരിക കുറിപ്പുമായി രേണു
Nov 22, 2023 10:08 PM | By Athira V

മലയാളി പ്രേക്ഷകരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും ഇന്നും മുക്തരായിട്ടില്ല. മിമിക്രി വേദികളിലൂടെയാണ് കൊല്ലം സുധി ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യമറിയിക്കുകയായിരുന്നു. സ്റ്റാര്‍ മാജിക്കും സ്‌റ്റേജ് ഷോകളും സിനിമകളുമൊക്കെയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു കൊല്ലം സുധിയുടെ മരണം. 

ഉള്ളില്‍ നീറുന്ന സങ്കടങ്ങളുള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കലാകാരനായിരുന്നു കൊല്ലം സുധി. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത്. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. 


സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. ഇതെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ രേണു പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. സുധി കൂടെയുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചിരിക്കുന്നത്. 

സ്റ്റാര്‍ മാജിക്ക് ഷോയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെ ടാസ്‌ക്ക് ചെയ്യുന്ന സുധിയാണ് ചിത്രങ്ങളിൽ. "മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാന്‍ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ. എനിക്ക് കരച്ചില്‍ വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്" എന്ന കുറിപ്പോടെ ആയിരുന്നു രേണുവിന്റെ പോസ്റ്റ്. 

"അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോള്‍ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യും" എന്നും മറ്റൊരു ചിത്രം പങ്കുവെച്ച് രേണു കുറിച്ചിരുന്നു. 


അടുത്തിടെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് രേണു പ്രതികരിച്ചത് ശ്രദ്ധനേടിയിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നും തനിക്ക് ഒരിക്കലും അതിന് കഴിയില്ലെന്നുമാണ് രേണു പറഞ്ഞത്. ബന്ധുക്കളടക്കം പലരും തന്നോട് രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും രേണു പറഞ്ഞിരുന്നു. 

വാവക്കുട്ടനെന്നായിരുന്നു സുധി രേണുവിനെ വിളിച്ചിരുന്നത്. കുട്ടികളെ നോക്കുന്നത് പോലെയാണ് തന്നെയും നോക്കിയിരുന്നതെന്ന് രേണു മുൻപ് പറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ടിന് ഞങ്ങളും ഒപ്പം പോകാറുണ്ട്. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ ഞങ്ങള്‍ക്കും കിട്ടിയോ എന്ന് അന്വേഷിച്ചിട്ടേ അദ്ദേഹം കഴിക്കാറുള്ളൂ. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് എല്ലാവരെയും കഴിപ്പിക്കാന്‍ ഇഷ്ടമാണ്. വിശേഷാവസരങ്ങളില്‍ എല്ലാവര്‍ക്കും പുത്തനുടുപ്പുകള്‍ മേടിക്കാറുണ്ടെങ്കിലും സ്വന്തമായി ഒന്നും വാങ്ങില്ല. നിങ്ങളൊക്കെ ഇടുന്നത് കണ്ടാല്‍ തന്നെ എനിക്ക് സന്തോഷമെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും രേണു മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

#kollamsudhis #wife #renu #emotional #note #socialmedia #goes #viral

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
Top Stories










News Roundup