#GopikaAnil | ഗോപിക വരണ്ടെന്ന് പറഞ്ഞപ്പോ വാശിയായി; അവൾ കണ്ട ഭാവം നടിച്ചില്ല: മനസ് തുറന്ന് താരങ്ങൾ

#GopikaAnil | ഗോപിക വരണ്ടെന്ന് പറഞ്ഞപ്പോ വാശിയായി; അവൾ കണ്ട ഭാവം നടിച്ചില്ല: മനസ് തുറന്ന് താരങ്ങൾ
Nov 20, 2023 07:43 AM | By Susmitha Surendran

ഈയ്യടുത്താണ് നട ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ആരാധകര്‍ക്ക് ലഭിച്ചൊരു സര്‍പ്രൈസായിരുന്നു ഈ വാര്‍ത്ത.

ഇപ്പോഴിതാ തങ്ങളുടെ മറക്കാനാകാത്തൊരു കൂടിക്കാഴ്ചയുടെ ഓര്‍മ്മ പങ്കുവെക്കുകയാണ് ജിപിയും ഗോപികയും. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇരുവരും ഓര്‍മ്മ പങ്കിട്ടത്. 


കേരള വിഷന്റെ ഒരു അവാര്‍ഡ് ലഭിച്ചിരുന്നു ഗോപികയ്ക്ക്. ഈ ചടങ്ങളിലേക്ക് അവാര്‍ഡ് നല്‍കാനായി ജിപിയേയും ക്ഷണിച്ചിരുന്നു. അക്കാര്യം ജിപി ഗോപികയെ വിളിച്ച് പറഞ്ഞപ്പോള്‍ ചേട്ടന്‍ വരരുതെന്നായിരുന്നു ഗോപികയുടെ മറുപടി.

ആംഗ്‌സൈറ്റി കാരണമായിരുന്നു ഗോപിക അങ്ങനെ പറഞ്ഞത്. എന്നാല്‍ അത് കേട്ടതോടെ താന്‍ പോകാന്‍ തീരുമാനിച്ചുവെന്നാണ് ജിപി പറയുന്നത്. 

പരിപാടിയില്‍ വച്ച് താന്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയപ്പോള്‍ ഗോപിക തരാന്‍ തയ്യാറായില്ലെന്നാണ് ജിപി പറയുന്നത്. തരാതെ പോകില്ലെന്നായപ്പോള്‍ പെട്ടെന്ന് കൈ തന്ന ശേഷം തിരികെ വലിച്ചു.

തന്റെ ജീവിതത്തില്‍ ഇത്രയും തണുത്ത ഷേക്ക് ഹാന്‍ഡ് ലഭിച്ചിട്ടില്ലെന്നാണ് ജിപി പറയുന്നത്. നടുവിലായിട്ടായിരുന്നു തന്റെ ഇരിപ്പിടം. അല്‍പ്പം കഴിഞ്ഞതും താന്‍ എഴുന്നേറ്റ് ഗോപികയുടെ തൊട്ടടുത്ത് പോയി ഇരുന്നുവെന്ന് ജിപി പറയുന്നു. 


പോവുകയാണെന്ന് കരുതിയ ജിപി അടുത്ത് വന്നിരുന്നതും താന്‍ മരവിച്ച അസ്ഥയായെന്നാണ് ഗോപിക പറയുന്നത്. അടുത്ത് വന്നിരുന്നുവെങ്കിലും ഗോപിക തന്നെ നോക്കുക പോലും ചെയ്തില്ലെന്നണ് ജിപി പറയുന്നത്.

ഇതിനിടെ തന്നോട് പോകൂവെന്ന് മെസേജ് അയച്ചുവെന്നും എന്നാല്‍ താന്‍ പോകില്ലെന്ന് പറഞ്ഞുവെന്നും ജിപി പറയുന്നുണ്ട്. എന്തായാലും ജിപി അവിടെ നിന്നും പോകാന്‍ തയ്യാറായില്ല. ഈ സമയമത്രയും താന്‍ ഭയങ്കര ടെന്‍ഷനിലായിരുന്നുവെന്നാണ് ഗോപിക പറയുന്നത്.

തന്റെ ടെന്‍ഷന്‍ മുഴുവനും അടുത്തിരുന്ന, അന്ന് മാത്രം പരിചയപ്പെട്ട നടന്‍ ശരത്തിനോടായിരുന്നു പറഞ്ഞിരുന്നതെന്നും ഗോപിക പറയുന്നു. ഗോപിക തന്നെ പാളിനോക്കുക മാത്രമായിരുന്നു ചെയ്തിരുന്നതെന്ന് ജിപിയും ഓര്‍ക്കുന്നുണ്ട്. പിന്നീട് ഗോപികയെ അവാര്‍ഡ് നല്‍കാന്‍ വിളിക്കുകയും പോയി വരികയും ചെയ്തു. 

തിരികെ വന്നിരുന്നതും താന്‍ കണ്‍ഗ്രാറ്റ്‌സ് എന്ന് ആശംസിച്ചു. എന്നാല്‍ ജസ്റ്റ് നോക്കി താങ്ക്യു എന്ന് മാത്രമായിരുന്നു ഗോപികയുടെ പ്രതികരണമെന്ന് ജിപി ഓര്‍ക്കുന്നു. അല്‍പ്പനേരം കഴിഞ്ഞതും പെട്ടെന്ന് തട്ടി വിളിച്ച് ചേട്ടാ ഒരു സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചു.

താന്‍ ഒട്ടും തയ്യാറായിരുന്നില്ല ആ ചോദ്യത്തിനെന്നാണ് ജിപി പറയുന്നത്. അതോടെ താന്‍ ടെന്‍ഷനായി തന്റെ കയ്യില്‍ നിന്നും പോയെന്നും അതുപോലൊരു കൗണ്ടര്‍ അറ്റാക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജിപി പറയുന്നു. 

എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാമെന്ന് കരുതി. സെല്‍ഫിയെടുത്താല്‍ അതൊരു ഓര്‍മ്മയായിരിക്കുമല്ലോ എന്ന് കരുതിയെന്നാണ് ഗോപിക പറയുന്നത്. സെല്‍ഫിയെടുത്ത് കഴിഞ്ഞ് വീഡിയോയില്‍ നോക്കി ഗോപിക ചിരിച്ച ചിരിയാണ് ഹൈലൈറ്റ് എന്നും ജിപി പറയുന്നു.

പിന്നാലെ ഗോപികയുടെ അച്ഛന്‍ വന്ന് കൈ തന്ന് സംസാരിച്ചുവെന്നും ജിപി പറയുന്നു. അത് നല്ലൊരു ഓര്‍മ്മയായിരുന്നു. ഗോപിക അവാര്‍ഡ് വാങ്ങുന്നത് യൂട്യൂബിലായിരുന്നു അതുവരെ കണ്ടിരുന്നത്.

എപ്പോഴായിരിക്കും നേരിട്ട് കാണാനാവുക എന്ന് ചിന്തിച്ചിരുന്നു. അങ്ങനെ ദൈവം തന്നെ അവസരം വിടാന്‍ തോന്നിയില്ലെന്നും ജിപി പറയുന്നു. ശരിക്കും നിങ്ങള്‍ക്കാണ് അവാര്‍ഡ് തരേണ്ടതെന്ന് അച്ഛനും അമ്മയും പറഞ്ഞുവെന്ന് ഗോപികയും പറയുന്നു.

ഇതൊക്കെ വീണു കിട്ടുന്ന അവസരങ്ങളാണ്. തങ്ങളുടെ നല്ല മൊമന്റ്‌സ് അധികവും കാറിനുള്ളിലെ സെല്‍ഫികളോ റെയില്‍വെ സ്‌റ്റേഷനില്‍ വച്ചുള്ള മാസ്‌കിട്ട സെല്‍ഫികളോ മാത്രമായിരുന്നുവെന്നും ജിപി പറയുന്നു. 

#GP #Gopika #sharing #memory #unforgettable #meeting.

Next TV

Related Stories
സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

Nov 2, 2025 04:36 PM

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ ജയറാം

സുമ തിരിച്ച് പൊയ്ക്കോ , സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് മുട്ടി; അവസരങ്ങൾ നഷ്ടപ്പെട്ടതിങ്ങനെ -സുമ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall