ആരോപണങ്ങള്‍ ശരിയാണോ..........? കേട്ടിട്ടും പ്രതികരിക്കാത്തത് എന്താണ്.....? ദിയ സന ചോദിക്കുന്നു

ആരോപണങ്ങള്‍ ശരിയാണോ..........? കേട്ടിട്ടും പ്രതികരിക്കാത്തത് എന്താണ്.....? ദിയ സന ചോദിക്കുന്നു
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്  സുപരിചിതരായവര്‍ ആണ് ദിയ സനയും ജസ്ല മാടശ്ശേരിയും. ബിഗ് ബോസിന്റെ ആദ്യ സീസണിലാണ് ദിയ പങ്കെടുത്തിരുന്നത്.

ജസ്ല അടുത്തിടെ കഴിഞ്ഞ് ബിഗ് ബോസ് രണ്ടാം സീസണിലും മല്‍സരാര്‍ത്ഥിയായി എത്തിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു ഇരുവരും.

അതേസമയം ജസ്ലയെ കുറിച്ചുളള ദിയ സനയുടെ പുതിയ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലായി മാറിയിരുന്നു. സുഹൃത്തും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ജസ്ല മാടശ്ശേരിയോടായി ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ദിയ സന എത്തിയിരിക്കുന്നത്.

ജസ്ല മാടശ്ശേരി നിങ്ങള്‍ക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാള്‍ വീഡിയോ ചെയ്തുകണ്ടിരുന്നു. ആ ആരോപണങ്ങള്‍ ശരിയാണോ.

അല്ലെങ്കില്‍ നിങ്ങള്‍ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ് എന്ന ചോദ്യം ഉയര്‍ത്തികൊണ്ടാണ് ദിയ സനയുടെ കുറിപ്പ് വന്നിരിക്കുന്നത്. ദിയ സനയുടെ വാക്കുകളിലേക്ക്: ജസ്ല മാടശ്ശേരി നിങ്ങള്‍ക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാള്‍ വീഡിയോ ചെയ്തുകണ്ടിരുന്നു. ആ ആരോപണങ്ങള്‍ ശരിയാണോ?

അല്ലെങ്കില്‍ നിങ്ങള്‍ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്.അയാള്‍ ആരോപണം നടത്തുന്നതിന് മുന്‍പ് വരെ നിങ്ങള്‍ എന്നോട് സംസാരിച്ചിട്ടുണ്ട്. നിങ്ങള്‍ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.

നിങ്ങള്‍ നിലപാടുകള്‍ ഉറക്കെ പറയുന്ന സ്ത്രീയല്ലെ,. അപ്പോ മറുപടി പ്രതീക്ഷിക്കുന്നു. ഇത്തരം വിഷയങ്ങള്‍ പൊതു ഇടത്തില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

അതുകൊണ്ടാണ് പബ്ലിക്കില്‍ തന്നെ ചോദിക്കുന്നത്. ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു. ബിഗ് ബോസില്‍ 42 ദിവസം നിന്ന് പുറത്തായ മല്‍സരാര്‍ത്ഥിയായിരുന്നു ദിയ സന.

ആക്ടിവിസ്റ്റായി തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ. അടുത്തിടെ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിന് ശേഷമാണ് ദിയ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

മുന്‍പ് ബിഗ് ബോസ് താരങ്ങളുടെ ഒത്തുകൂടലിലെല്ലാം ദിയയും പങ്കെടുത്തിരുന്നു. അര്‍ച്ചന സൂശിലന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ക്കൊപ്പമുളള ദിയയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അര്‍ച്ചന സൂശീലനൊപ്പമുളള ചിത്രങ്ങള്‍ ദിയയുടെതായി മിക്കപ്പോഴും പുറത്തിറങ്ങാറുണ്ട്.

അതേസമയം ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മല്‍സരാര്‍ത്ഥിയായിരുന്നു ജസ്ല മാടശ്ശേരി. ബിഗ് ബോസില്‍ അമ്പത്തിയാറാം ദിവസമാണ് ജസ്ല പുറത്തായത്.

Diya Sana and Jasla Madassery are well known to the Malayalees through the Bigg Boss reality show. Diya participated in the first season of Bigg Boss

Next TV

Related Stories
'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

Dec 15, 2025 12:22 PM

'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ അനുകൂലിച്ച് അഖിൽ മാരാർ , പ്രതികരണവുമായി അവതാരക കെ ബി ശാരിക...

Read More >>
രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

Dec 15, 2025 10:54 AM

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു സുധി പ്രണയത്തിൽ, അടുത്ത വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ്, രേണു സുധിയുടെ വിശേഷങ്ങൾ...

Read More >>
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories

News Roundup

GCC News