#SheynnisPalacios | 2023ലെ വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

#SheynnisPalacios | 2023ലെ വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്
Nov 19, 2023 12:55 PM | By Vyshnavy Rajan

(moviemax.in ) 2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്.

ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. 23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്.

ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന് മണിക്കൂറുകൾ മുൻപായിരുന്നു പോസ്റ്റ്.

‘ഈ സന്ദർഭം ഞാനെന്റെയുള്ളിലെ കുട്ടിക്ക് സമർപ്പിക്കുന്നു. അസാധ്യമെന്ന് മറ്റുള്ളവർ പറയുന്നത്ര ഉയരത്തിൽ സ്വപ്‌നം കാണൂ’- ഷീനിസ് കുറിച്ചു.

2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ ഷീനിസ് മിസ് വേൾഡ് 2021 ലെ ആദ്യ നാൽപ്പതിലും ഇടംനേടിയിരുന്നു.

#SheynnisPalacios #crowned #MissUniverse2023

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

May 1, 2025 08:00 AM

ഇനി ഒന്നും ഇങ്ങോട്ട് വേണ്ട ; പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്ക് നടീനടന്മാരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ...

Read More >>
Top Stories

News Roundup