വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ സ്റ്റാര്‍ മാജിക്കിലൂടെയാണ് ലക്ഷ്മി താരമായത്. ഷോയിലെത്തുന്ന താരങ്ങൾക്കുള്ള പോലെ, അല്ലെങ്കിൽ അവരേക്കാളേറെ ആരാധകർ ഇന്ന് ലക്ഷ്മിക്ക് ഉണ്ട്. മുൻപ് നിരവധി ചാനൽ പരിപാടികളിലും റേഡിയോയിലും ഒക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവതാരക എന്ന രീതിയിൽ ലക്ഷ്മി ശോഭിച്ചത് സ്റ്റാർ മാജിക്കിന്റെ ഭാഗമായ ശേഷമാണ്.
സ്റ്റാർ മാജിക്കിലെ താരങ്ങൾ എത്ര പേർ മാറി വന്നാലും ലക്ഷ്മിയല്ലാതെ മറ്റൊരു അവതാരകയെ അവിടെ സങ്കൽപ്പിക്കാനാവില്ലെന്നാണ് ആരാധകർ പറയാറുള്ളത്. അത്രമാത്രം ജനപ്രീതിയും സ്വീകാര്യതയുമാണ് ലക്ഷ്മിക്ക് ഉള്ളത്. ലക്ഷ്മിയെ കാണാനായി മാത്രം ഷോ കാണുന്ന പ്രേക്ഷകർ വരെ ഉണ്ടെന്നതാണ് യാഥാർഥ്യം. സ്റ്റാർ മാജിക്കിന് പുറമെ സോഷ്യൽ മീഡിയയിലും മിന്നും താരമാണ് ലക്ഷ്മി. സ്വന്തമായി യൂട്യൂബ് ചാനലടക്കമുള്ള ലക്ഷ്മി തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ലക്ഷ്മിയുടെ പുതിയ വീഡിയോയും വൈറലായി മാറുകയാണ്. സ്റ്റാർ മാജിക്കിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നതായി അറിയിച്ചെത്തിയിരിക്കുകയാണ് ലക്ഷ്മി. ഒരു യാത്രയ്ക്ക് വേണ്ടിയാണ് ചെറിയൊരു ഇടവേളയെടുക്കുന്നതെന്ന് ലക്ഷ്മി പറഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകളും താരം വീഡിയോയിൽ പങ്കുവെച്ചു. 'സ്റ്റാര്‍ മാജിക്കില്‍ നിന്നും ബ്രേക്കെടുത്ത് ചെറിയൊരു യാത്ര നടത്തുകയാണ്. ചെറുതായിട്ട് ഒന്ന് നാടു വിടുകയാണ്.
കുറച്ചുനാളത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചു. എന്റെ ലഗേജ് ഒരുക്കങ്ങള്‍ കാണുമ്പോള്‍ തന്നെ ഞാന്‍ എവിടേക്കാണ് പോവുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാവും. പാക്കിംഗിന് നന്നെ മടിയുള്ള ആളാണ് ഞാന്‍. എല്ലാം ഒരുവിധത്തില്‍ പെട്ടിയിലാക്കി കൊണ്ടുപോവുന്ന ശീലമാണ്', പാക്കിംഗ് വിശേഷങ്ങൾ പങ്കുവെച്ച് ലക്ഷ്മി പറഞ്ഞുതുടങ്ങി. എവിടേക്കാണ് പോകുന്നതെന്ന് അവസാനം വരെ സസ്‌പെന്‍സാക്കി വെച്ചുകൊണ്ടാണ് ലക്ഷ്മി സംസാരിച്ചത്.
ഭയങ്കരമായി ഹോം സിക്ക്‌നെസ്സ് ഉള്ള ആളാണ് ഞാന്‍. പാപ്പു ഭയങ്കര മൂഡോഫായത് പോലെ തോന്നി. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ എനിക്കും എന്തോ പോലെയാണ്. പൊതുവെ സ്‌കൂളില്‍ പോവാനിഷ്ടമില്ലാത്ത ആളാണ് ഞാന്‍. ഞാന്‍ പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍ അമ്മൂമ്മ ഭക്ഷണം കഴിച്ച്, സീരിയലൊക്കെ കണ്ട് ഉറങ്ങാന്‍ പോവും. അമ്മൂമ്മയ്ക്ക് എന്ത് സുഖമാണെന്നൊക്കെ ചോദിക്കുമായിരുന്നു. കോളേജ് ലൈഫൊക്കെ അടിപൊളിയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് പോവുന്ന വഴി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കണ്ടപ്പോൾ ലക്ഷ്മി ഓർമിച്ചു.
ഞാന്‍ ഒറ്റയ്ക്കാണ് പോവുന്നതെന്നായിരിക്കും നിങ്ങള്‍ കരുതിയിട്ടുണ്ടാവുക. എന്റെ കൂടെ ഈ യാത്രയില്‍ രണ്ടുപേരും കൂടിയുണ്ട്. ഒന്നെടുത്താല്‍ ഒന്ന് ഫ്രീ എന്ന് പറയുന്ന പോലെ അമ്മ ഇത്തവണയും കൂടെയുണ്ട്. കാശ്മീരിലേക്കാണ് ഞങ്ങളെല്ലാം പോവുന്നത്. അഞ്ചാറ് ദിവസം അവിടെ പോയി എന്‍ജോയ് ചെയ്യാമെന്ന് കരുതി. ഈ സ്ഥലം തന്നെ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
സ്റ്റാര്‍ മാജിക്കില്‍ ചിന്നുവിനെ ശരിക്കും മിസ്സ് ചെയ്യും. ലക്ഷ്മി ഇല്ലാതെ ഷോ കാണാനിഷ്ടമില്ല. പെട്ടെന്ന് തന്നെ തിരിച്ചുവരണേ, ചിന്നു ഇല്ലാതെ എന്ത് സ്റ്റാര്‍ മാജിക്ക്, എന്നൊക്കെ ആയിരുന്നു വീഡിയോക്ക് താഴെ ആരാധകരുടെ പ്രതികരണം. പോയിട്ട് വരാട്ടോ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. ചിന്നു കാരണം ജീവിതം തിരിച്ചുകിട്ടിയ പലരുമുണ്ട്, അവരെ മറക്കരുത്. യാത്രയൊക്കെ കഴിഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചുവരണം, ഇനിയുള്ള വീഡിയോകള്‍ക്കായി കാത്തിരിക്കുന്നു എന്നും ചിലർ കുറിച്ചു. മിക്ക കമന്റുകൾക്കും ലക്ഷ്മി നേരിട്ട് മറുപടി നൽകുകയുമുണ്ടായി.
#anchor #lakshminakshathra #announces #she #taking #short #break #starmagic