#viral | സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍!

#viral | സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍!
Nov 16, 2023 01:38 PM | By Athira V

കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാ റിവ്യൂക്കാര്‍ക്ക് കഷ്ടകാലമാണ്. കേസുകള്‍ക്ക് പുറകെ കേസുകളാണ്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ റിവ്യു നടത്തി സിനിമ നഷ്ടത്തിലാക്കുന്നു എന്നാണ് നിര്‍മ്മാതാക്കളുടെ പരാതി. എന്നാല്‍, കാശ് കൊടുത്ത ടിക്കറ്റെടുത്ത് കാണുന്ന സിനിമകള്‍ പലതും നിലവാരമില്ലാത്തതാണെന്ന് യൂറ്റ്യൂബ് റിവ്യൂവേഴ്സും പറയുന്നു.

എവിടുത്തെ കാര്യമെന്തായാലും സബ്സ്ക്രിപ്ഷൻ ബോക്സ് കമ്പനിയായ ബ്ലൂംസിബോക്സിന് ഒരു ക്രിസ്മസ് സിനിമ നിരൂപകനെ ആവശ്യമുണ്ട്. വെറുതെ സിനിമകള്‍ കണ്ടാല്‍ മാത്രം പോരെ. അവ കണ്ട് വിലയിരുത്തണം. സിനിമകള്‍ക്ക് റേറ്റിംഗ് നല്‍കി അവയെ തരംതിരിക്കണം. അതാണ് ജോലി.

വെറും 12 ഹോൾമാർക്ക് ക്രിസ്മസ് സിനിമകളാണ് കാണേണ്ടത്. തുടര്‍ന്ന് അവയെ നിലവാരത്തിനനുസരിച്ച് റാങ്ക് ചെയ്യുകയാണ് ജോലി. സിനിമ കാണൽ ആണല്ലോ എന്ന് കരുതി ജോലിയെ നിസ്സാരമായി കാണരുത്. കാരണം, 12 സിനിമകൾ കണ്ട് വിലയിരുത്തുന്നതിന് കമ്പനി തെരഞ്ഞെടുക്കുന്ന സിനിമ നിരൂപകന് കമ്പനി നല്‍കുന്ന പ്രതിഫലം അത്രയ്ക്കും ഉയര്‍ന്നതാണ്.

1.66 ലക്ഷം രൂപയ്ക്കും മുകളില്‍. കഴിഞ്ഞില്ല, സിനിമ ഏറ്റവും സുഖകരമായി ആസ്വദിക്കുന്നതിനായി ഗിരാർഡെല്ലി ഹോട്ട് കൊക്കോയും രണ്ട് ജോഡി ഫസി സോക്സും നല്‍കുമെന്നാണ് ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് ബ്ലൂംസിബോക്സ് ഔദ്യോഗിക വെബ്സൈറ്റ് നൽകിയിരിക്കുന്ന അറിയിപ്പിൽ പറയുന്നത്.

കമ്പനി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള റേറ്റിംഗ് സിസ്റ്റത്തിലൂടെയാണ് സിനിമകൾ കണ്ട് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. ഫെസ്റ്റിവിറ്റി ഫാക്ടർ, പ്രെഡിക്റ്റബിലിറ്റി ക്വാട്ടന്‍റ്, കെമിസ്ട്രി ചെക്ക്, ടിയർ ജെർക്കർ ടെസ്റ്റ്, റീപ്ലേ വാല്യൂ എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഓരോ സിനിമയും റാങ്ക് ചെയ്യേണ്ടതെന്നും കമ്പനി നിർദ്ദേശിക്കുന്നു. അതായത് റിവ്യൂവിന്‍റെ പേരില്‍ വായില്‍ തോന്നുന്നത് വളിച്ച് പറയാന്‍ കഴിയില്ലെന്ന്.

ദ മോസ്റ്റ് വണ്ടർഫുൾ ടൈം ഓഫ് ദ ഇയർ (2008), ക്രൗൺ ഫോർ ക്രിസ്മസ് (2015), ദ നൈൻ ലൈവ്സ് ഓഫ് ക്രിസ്മസ് (2014), ക്രിസ്മസ് ഗെറ്റ് എവേ (2017), ജേർണി ബാക്ക് ടു ക്രിസ്മസ് (2016), ഗോസ്റ്റ്സ് ഓഫ് , ക്രിസ്മസ് ഓൾവേസ് (2022), ഫാമിലി ഫോർ ക്രിസ്മസ് (2015), ക്രിസ്മസ് അണ്ടർ റാപ്സ് (2014), ത്രീ വൈസ് മെൻ ആൻഡ് എ ബേബി (2022), എ റോയൽ ക്രിസ്മസ് (2014), നോർത്ത് പോൾ (2014), ദി ക്രിസ്മസ് ട്രെയിൻ (2017) എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 12 ഹാൾമാർക്ക് ചിത്രങ്ങള്‍ കണ്ടാണ് ഒന്ന് മുതൽ 12 വരെ റാങ്ക് ചെയ്യേണ്ടത്. താല്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. ബ്ലൂംസിബോക്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കണം. എന്താ സിനിമാ റിവ്യൂവില്‍ ഒരു കൈ നോക്കുന്നോ?

#Lakhs #paid #review #movies #Just #12 #movies #watch #your #dream #job

Next TV

Related Stories
#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

Dec 11, 2023 10:10 PM

#viral | മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ശരീരത്തില്‍ കയറിയത് അറിഞ്ഞില്ല; സ്ത്രീക്ക് സംഭവിച്ചത്!...

അമ്പത്തിയേഴുകാരിയായ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഇതുപോലെ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ...

Read More >>
#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

Dec 10, 2023 02:22 PM

#viral | ലേയ്സ് പാക്കറ്റ് വാങ്ങിയപ്പോള്‍ സംശയമായി; തുറന്നപ്പോള്‍ കണ്ടതും ഞെട്ടി! വൈറലായി വീഡിയോ

ഇപ്പോഴിതാ ഇത്തരത്തില്‍ ലേയ്സ് പാക്കറ്റിന്‍റെ പരിതാപകരമായ അവസ്ഥ ഒരു വീഡിയോയിലൂടെ തുറന്നുകാട്ടുകയാണൊരു...

Read More >>
#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

Dec 10, 2023 12:53 PM

#viral | 'ഗുലാബി ഷരാര'ക്കൊപ്പം അധ്യാപികയുടെ നൃത്തം; കൂടെ വിദ്യാർഥികളും -വീഡിയോ വൈറൽ

അധ്യാപികയും വിദ്യാർത്ഥികളും ക്ലാസ് മുറിക്ക് മുന്നിൽ പാട്ടിന് നൃത്തം...

Read More >>
#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

Dec 10, 2023 11:53 AM

#BaahubaliParatha | അമ്പോ ബാഹുബലി പറാത്ത! രണ്ടെണ്ണം ഒരു മണിക്കൂറിനുള്ളിൽ തിന്നുതീർക്കുന്നവർക്ക് സമ്മാനം; എന്താണെന്ന് അറിയാമോ?

ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന 32 ഇഞ്ച് പറാത്തകൾ കഴിച്ചാൽ മാത്രമാണ് സമ്മാനം...

Read More >>
#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

Dec 10, 2023 11:12 AM

#viral | ഒരേ പന്തലിൽ നാലുപേരെ ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്? വൈറലായി വീഡിയോ

യുവാവ് പുഞ്ചിരിയോടെയാണ് അ​ഗ്നിക്ക് വലം വയ്ക്കുന്നത്....

Read More >>
#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

Dec 8, 2023 10:16 PM

#viral | 'ലോകത്തിന്റെ അവസാനം', ആകാശത്ത് പാറിപ്പറന്ന് ആയിരക്കണക്കിന് വെട്ടുക്കിളികൾ; വൈറലായി പോസ്റ്റ്

അനുകൂലമായ പരിസ്ഥിതിയാണെങ്കിൽ വളരെ പെട്ടെന്നാണ് ഇവ വംശവർധന...

Read More >>
Top Stories

News Roundup