ഞാനും മമ്മിയും കണ്ണന്‍ മോനും 'തട്ടീം മുട്ടീം' ലോക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

ഞാനും മമ്മിയും കണ്ണന്‍ മോനും 'തട്ടീം മുട്ടീം' ലോക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
2021-10-04T21:49:00 | By Truevision Admin

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്.

അര്‍ജുനന്‍ -മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് തട്ടീം മുട്ടീം പരമ്പര മുന്നോട്ടുപോകുന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള പരമ്പരയയില്‍ കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായര്‍, സിദ്ധാര്‍ത്ഥ് പ്രഭു, മീനാക്ഷി ജയകുമാര്‍, സാഗര്‍ സൂര്യ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സാഗറും സിദ്ധാര്‍ത്ഥും കഴിഞ്ഞദിവസം പങ്കുവച്ച ലൊക്കേഷന്‍ സ്റ്റില്‍സ് ആരാധകര്‍ക്ക് കൗതുകം പകരുന്നവയായിരുന്നു.

'ഞാനും മമ്മിയും കണ്ണന്‍ മോനും....വെറുതെ ലൊക്കേഷനില്‍ ഇരുന്നപ്പോ കുറച്ചു ഫോട്ടോസ് എടുത്തു. അതില്‍ ഒരെണ്ണം ഇവിടെ കിടക്കട്ടെ.' എന്നുപറഞ്ഞാണ് സാഗര്‍ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ അമ്മയെ നഷ്ടമായ സാഗറിന്‍റെ ചിത്രവും ക്യാപ്ഷനും വളരെ പെട്ടന്നുതന്നെ ആരാധകര്‍ വൈകാരികമായി ഏറ്റെടുക്കുകയായിരുന്നു. മഞ്ജു പിള്ളയോടൊപ്പം അണിയറപ്രവര്‍ത്തകരുമൊന്നിച്ചുള്ള ചിത്രമാണ് സിദ്ധാര്‍ത്ഥും പങ്കുവച്ചിരിക്കുന്നത്.

തട്ടീം മുട്ടീം പരമ്പരയിലെ എല്ലാവരുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പരമ്പരയിലെ തന്മയത്വമുള്ള അഭിനയംകാരണം എല്ലാവര്‍ക്കുംതന്നെ ഒരുപാട് ആരാധകരുമുണ്ട്.

യഥാര്‍ഥ സഹോദരരായ മീനാക്ഷിയും സിദ്ധാര്‍ത്ഥും ചെറുപ്പത്തിലേ ക്യാമറയ്ക്ക് മുന്നിലെത്തിയവരാണ്. ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

Content Highlight: Thattim Muttim is one of the most cherished series by the Malayalee television audience. Like the series, its characters and the actors who portray them are a favorite of the audience

Next TV

Related Stories
'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

Jul 23, 2026 04:20 PM

'ആ ട്രക്ക് എങ്ങനെ അവിടെയെത്തി? കല്ലെറിഞ്ഞത് സമരക്കാരല്ല'; രഞ്ജിനി ഹരിദാസ്

നീറ്റ് ക്രമക്കേടുകൾക്കെതിരായ ഡൽഹി സമരത്തിൽ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടി രഞ്ജിനി ഹരിദാസ്. ജെൻസി വിദ്യാർത്ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ...

Read More >>
'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

Jul 21, 2026 02:31 PM

'കണ്ണീർവാതകവും ലാത്തിച്ചാർജും, ചോര വാർന്നൊഴുകുന്ന കുട്ടികൾ'; ഡൽഹിയിൽ നേരിട്ട ഭീകരാവസ്ഥ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസും നോയ്‌ലയും

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ ക്രമക്കേടിനുമെതിരെ ഡൽഹിയിൽ സമരം. രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവർ പിന്തുണയുമായി....

Read More >>
ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

Jul 18, 2026 12:59 PM

ലാലേട്ടനെ കളിയാക്കിയാൽ ഇങ്ങനെയുണ്ടാകും! ആശുപത്രിയിലും വിടാതെ വേട്ടയാടി മർദ്ദിച്ചെന്ന് യൂട്യൂബർ ചെകുത്താൻ, അഞ്ച് പേർക്കെതിരെ കേസ്

ഇടപ്പള്ളിയിൽ യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. മോഹൻലാലിനെ അധിക്ഷേപിച്ചെന്ന ആരോപണം. ആശുപത്രിയിൽ വെച്ചും മർദിച്ചതായി പരാതി. 5 പേർക്കെതിരെ പൊലീസ്...

Read More >>
സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

Jul 17, 2026 05:35 PM

സുധിയുടെ മരണ ശേഷം രേണുവിന്റെ ഓട്ടം കണ്ട ചിലരുടെ കണ്ണ് തട്ടിയോ? ഇനി നാല് കീമോയും ഓപ്പറേഷനും, ലക്ഷങ്ങൾ വേണം; രേണു സുധി

രണ്ട് കീമോകൾ പൂർത്തിയാക്കിയ രേണു സുധി ഏഴ് ദിവസത്തെ ഐസിയു വാസത്തിന് ശേഷം വീട്ടിലെത്തി. തന്റെ ആരോഗ്യവിവരങ്ങളും ദൈവത്തോടുള്ള സംഭാഷണവും താരം...

Read More >>
  'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

Jul 17, 2026 04:27 PM

'ഡിവോഴ്സ് കിട്ടിയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും സന്തോഷിച്ചത്,100 പവൻ തരില്ലെന്ന് ഭർത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു'; പൊട്ടിക്കരഞ്ഞ് നടി മോനിഷ

മഞ്ഞുരുകും കാലം ഫെയിം മോനിഷ തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചു. സ്വകാര്യ ഫോട്ടോകൾ ചോർന്നതും 100 പവൻ സ്വർണം ആവശ്യപ്പെട്ടതും ഡിവോഴ്സ് ലഭിച്ച സന്തോഷവും നടി...

Read More >>
Top Stories

News Roundup