സാൾട്ട് ആന്റ് പെപ്പർ ലുക്കില്‍ സൂര്യ ചര്‍ച്ചയാക്കി ആരാധകര്‍

സാൾട്ട് ആന്റ് പെപ്പർ ലുക്കില്‍ സൂര്യ ചര്‍ച്ചയാക്കി ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍ സിനിമ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ട നടന്മാരില്‍ ഒരാളാണ് . സൂപ്പർ ഹിറ്റ് നായകന്മാരിൽ ഒരാളാണ് സൂര്യ. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി ഏറെ ആകാംഷയോടെയാണ് എല്ലാവരും കത്തിരിക്കുന്നത്. സൂര്യയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാവിഷയം.

സംവിധായിക സുധ കൊങ്കാരയുടെ മകൾ ഉത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.കഴിഞ്ഞ ദിവസം ചെന്നയിൽ വച്ചായിരുന്നു വിവാഹം. മുടി അൽപ്പം നീട്ടി ഹെയർ ബോ വെച്ച് ഒതുക്കിയിരിക്കുന്നു. 

ഒപ്പം സാൾട്ട് ആന്റ് പെപ്പർ താടിയുമാണ് താരത്തിന്റെ ലുക്ക്.സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഈ ഗെറ്റപ്പ് എന്നാണ് ആരാധകർ പറയുന്നത്.

സൺ പിക്ചേർസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം '​സൂരറൈ പൊട്രു'​വിന്റെ സംവിധായികയാണ് സുധ കൊങ്കാര.

തന്റെ സഹോദരിയെ പോലെയാണ് സുധ എന്ന് അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു.വിഘ്നേഷാണ് ഉത്രയുടെ വരൻ. മണി രത്നം, സുഹാസിനി, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിന് എത്തിയിരുന്നു .

He is one of the most beloved actors in South Indian cinema. Surya is one of the super hit heroes. Everyone is excited for the new pictures of the star

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories

News Roundup

GCC News