#salmanandsomiali | സൽമാൻ തന്റെ തലയിലൂടെ മദ്യം ഒഴിച്ചു, ആ ബന്ധം അങ്ങനെ തകര്‍ന്നു; നടി സോമി

#salmanandsomiali  |  സൽമാൻ തന്റെ തലയിലൂടെ മദ്യം ഒഴിച്ചു, ആ ബന്ധം അങ്ങനെ തകര്‍ന്നു; നടി സോമി
Sep 27, 2023 01:52 PM | By Kavya N

സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ മുന്‍ നടിയാണ് സോമി അലി. അതെ സമയം സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സോമി രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സോമിയുടെ പ്രതികരണം. എന്നാല്‍ പിന്നീട് താരം ഈ പോസ്റ്റ് പിന്‍വലിക്കുകയും തുടര്‍ന്ന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സോമി വിശദീകരിച്ചു.

എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സോമി അലി.സ്ത്രീകളോട് മോശമായി പെരുമാറുന്നത് സല്‍മാന്‍ ഖാന്റെ സ്ഥിരം സ്വഭാവമാണെന്നാണ് സോമി അലി പറയുന്നത്. സംഗീത ബിജിലാനിയുമായുള്ള പ്രണയം ബന്ധം തകര്‍ന്നതിനെക്കുറിച്ചും ഐശ്വര്യ റായ് സല്‍മാന്‍ ഖാനെതിരെ കേസ് നല്‍കിയതിനെക്കുറിച്ചും സോമി അലി സംസാരിച്ചു.

താന്‍ ഇന്ത്യയിലേക്ക് വന്നത് സല്‍മാന്‍ ഖാനെ കാണാനും വിവാഹം കഴിക്കാനാണെന്നാണ് സോമി പറയുന്നത്.താന്‍ തല്ലുന്നത് സ്‌നേഹം കൊണ്ടാണെന്ന് സല്‍മാന്‍ ഖാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. സല്‍മാന്റെ ആ വാക്കുകള്‍ വിശ്വസിക്കാന്‍ മാത്രം നിഷ്‌കളങ്കയായിരുന്നു താനെന്നാണ് സോമി പറയുന്നത്. സംഗീത ബിജിലാനി തന്നെയും സല്‍മാന്‍ ഖാനേയും കയ്യോടെ പിടിച്ചതോടെയാണ് അവരുടെ വിവാഹം മുടങ്ങിയതെന്നും സോമി പറഞ്ഞു .

പിന്നീട് സല്‍മാന്‍ ഖാന്‍ തന്നോടും അത് തന്നെ ചെയ്തുവെന്നും സോമി പറയുന്നു. വിവാദമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും സത്യമാണ് എന്നായിരുന്നു സോമിയുടെ മറുപടി. നീ മദ്യപിക്കുകയാണോ എന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു തംപ്‌സ് അപ്പ് ആണെന്ന്. എന്നാലതില്‍ മദ്യം കലര്‍ത്തിയിരുന്നു. അദ്ദേഹം രുചിച്ച് നോക്കിയപ്പോള്‍ റം ആണെന്ന് മനസിലാവുകയും.

ആ ഗ്ലാസിലുണ്ടായിരുന്ന മദ്യം എന്റെ തലവഴി ഒഴിക്കുകയും ചെയ്തു . എന്റെ വസ്ത്രവും മുടിയുമെല്ലാം നനഞ്ഞു. ഇത് കണ്ട മനീഷ ദേഷ്യപ്പെട്ടു. ഇങ്ങനെയാണോ നീയൊരു പെണ്ണിനോട് പെരുമാറുന്നതെന്ന് ചോദിച്ചു. മനീഷ എഴുന്നേറ്റ് സോമി വരു എന്റെ കൂടെ താമസിക്കാം എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ അവര്‍ പറയുന്നത് കേട്ടില്ല. ആ സൗഹൃദം അങ്ങനെ തകര്‍ന്നു'' സോമി പറയുന്നു.

#Salman #pours #alcohol #head #relationship #breaks #down #Actress #Somi

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories