#trisha | മലയാള നിർമ്മാതാവുമായി നടി തൃഷ വിവാഹിതയാകുന്നു?

#trisha | മലയാള നിർമ്മാതാവുമായി നടി തൃഷ വിവാഹിതയാകുന്നു?
Sep 21, 2023 01:26 PM | By Nivya V G

( moviemax.in ) തെന്നിന്ത്യയിൽ സിനിമാലോകത്തിൽ പ്രേക്ഷക മനസ്സിൽ എന്നും ഇടമുള്ള കുറച്ച് നടിമാർ ഉണ്ട്. അതിൽ ഒരാളാണ് തൃഷ കൃഷ്ണന്‍.

തൃഷ അഭിനയിച്ച വിണ്ണൈതാണ്ടി വരുവായാ, 96, പൊന്നിയിന്‍ സെല്‍വൻ തുടങ്ങിയ വന്‍ വിജയങ്ങൾ ആയിരുന്നു. മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വൻ ചിത്രത്തിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു.


ഇപ്പോഴിതാ തൃഷ വിവാഹിതയാവാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മലയാളത്തില്‍ നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് വിവാഹം എന്ന റിപ്പോർട്ടുകളാണ് പുറത്തെത്തുന്നത്. വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേരും മറ്റു വിവരങ്ങളുടെ റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല.


മുൻപ് തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. നിർമ്മാതാവും വ്യവസായിയുമായ വരുണ്‍ മണിയന്‍ ആയി വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും വിവാഹത്തിലേക്ക് എത്തിയില്ല. ഇപ്പോഴിതാ വിവാഹത്തിന്റെ പേരിൽ തൃഷ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.


"എന്‍റെ ​ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം.

പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല", എന്നാണ് വിവാഹത്തെ കുറിച്ച് തൃഷ പറയുന്നത്.


ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം ലിയോ ആണ് തൃഷയുടെ പുതിയ ചിത്രം. 15 വർഷത്തിന് ശേഷമാണ് ലിയോയിൽ വിജയ്‌യും തൃഷയും ഒന്നിക്കുന്നത്. മോഹൻലാലിൻറെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡൻറിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി എന്ന ചിത്രത്തിലാവും തൃഷ അടുത്തതായി അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

#trisha #getting #married #malayalam #producer

Next TV

Related Stories
 'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

May 8, 2025 10:03 AM

'നരിവേട്ട' ഇനി തമിഴിൽ എത്തും, 'ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്

നരിവേട്ട' യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്...

Read More >>
Top Stories