ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ആലിയ ഭട്ട്. വിമര്‍ശിച്ചിരുന്നവര്‍ക്ക് പോലും അവഗണിക്കാന്‍ പറ്റാത്ത താരമായി വളരുകയായിരുന്നു ആലിയ. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനയത്തിന് പുറമെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലും ആലിയ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ട്രോളുകളുടെ ഇരയായി മാറുകയാണ് ആലിയ ഭട്ട്.
തന്റെ അടുത്ത സുഹൃത്തായ അകാന്‍ഷ രഞ്ജന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയതിന് പിന്നാലെയാണ് ആലിയ ട്രോളുകള്‍ നേരിടുന്നത്. തന്റെ സഹോദരി ഷഹീന്‍ ഭട്ടിനൊപ്പമാണ് ആലിയ പാര്‍ട്ടിയ്ക്ക് എത്തിയത്. പാര്‍ട്ടിയിലേക്ക് വരുന്ന ആലിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
നീല നിറത്തിലുള്ള മിനി ഡ്രസ് ധരിച്ചാണ് ആലിയ എത്തിയത്. പതിവ് പോലെ സുന്ദരിയായാണ് ആലിയ എത്തിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ പോയത് ആലിയയുടെ ചുണ്ടിലേക്കായിരുന്നു. ആലിയയുടെ ചുണ്ട് അസാധരണമായി വീര്‍ത്തിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. താരം ലിപ് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് മുന്നോട്ട് വയ്ക്കുന്നത് . നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ ഈ ആരോപണവുമായി മുന്നോട്ട് വരുന്നത്.
എന്നാല്‍ ചിലര്‍ പറയുന്നത് സര്‍ജറിയല്ലെന്നും ലിപ്സ്റ്റിക്കിന്റെ പ്രശ്‌നമാണെന്നുമാണ്. മുഖത്തേക്ക് അധികം ശ്രദ്ധ കിട്ടാതിരിക്കാന്‍ മുടി അഴിച്ച് മുന്നിലേക്ക് ഇട്ടിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. നേരത്തെ ഒരു മാസികയുടെ കവര്‍ ചിത്രത്തിലെ ആലിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെയാണ് പുതിയ വീഡിയോയും വൈറലാകുന്നത്.
#Lip #swollen #dirty #Fans #shocked #see #AliaBhatt's #change