Jul 13, 2025 12:48 PM

പറശ്ശിനിക്കടവ് മുത്തപ്പന്റെ മടപ്പുര സംഗീതസാന്ദ്രമാക്കി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്ര. കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് ചിത്ര മുത്തപ്പന്റെ മുന്നിൽ ഭക്തിഗാനം ആലപിച്ചത്. കൈകൂപ്പി കണ്ണുകൾ അടച്ചാണ് ചിത്ര മുത്തപ്പന് മുൻപിൽ എല്ലാം മറന്നുപാടുകയായിരുന്നു കെ.എസ് ചിത്ര.

ഗാനം അടുത്തു നിന്ന് ആസ്വദിക്കുന്ന മുത്തപ്പനെയും തിരുവപ്പനയേയും വിഡിയോയിൽ കാണാം. ഗണേശസ്തുതിയാണ് ചിത്ര ആലപിച്ചത്. ഗാനാലാപനത്തിന് ശേഷം പൂവും ഭസ്മവും അടങ്ങുന്ന പ്രസാദം ചിത്രയുടെ കൈകളിൽ നൽകി മുത്തപ്പൻ അനുഗ്രഹിച്ചു.

മുത്തപ്പന്റെ മുന്നിൽ കണ്ണടച്ചു ഇരുന്ന് ഭക്തിഗാനം ആലപിക്കുന്ന കെ.എസ് ചിത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

Parassinikkadavu Muthappan forgets everything and sings in front of him video goes viral

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall