മരണദിവസം വീട്ടിൽ പ്രത്യേക പൂജകൾ, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്; ചർമം സംരക്ഷിക്കാൻ സ്ഥിരമായി മരുന്നെടുത്ത് നടി ഷെഫാലി

മരണദിവസം വീട്ടിൽ പ്രത്യേക പൂജകൾ, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്; ചർമം സംരക്ഷിക്കാൻ സ്ഥിരമായി മരുന്നെടുത്ത് നടി ഷെഫാലി
Jun 30, 2025 10:32 AM | By Athira V

( moviemax.in ) അകാലത്തിൽ അന്തരിച്ച നടിയും മോഡലുമായ ഷെഫാലി ജാരിവാല ചർമസംരക്ഷണത്തിനു സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. മരണം നടന്ന ദിവസം വീട്ടിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഉപവസിച്ച നടി അന്ന് ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണു സൂചന. ബന്ധുക്കളടക്കം 8 പേരുടെ മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്.

നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചിൽ നിമജ്ജനം ചെയ്തു. ഭർത്താവും നടനുമായ പരാഗ് ത്യാഗിയാണു കർമങ്ങൾ നിർവഹിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഷെഫാലി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകിയുള്ള ജീവിതശൈലിയാണു പിന്തുടർന്നിരുന്നത്. 27നു രാത്രി കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, നടിയുടെ മരണത്തിൽ ദുരൂഹതകളില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

shefalijariwalas sudden demise family reveals skin treatment details

Next TV

Related Stories
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall