അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു
Jul 14, 2025 12:44 PM | By Jain Rosviya

(moviemax.in)അഭിനയ സരസ്വതി ഇനി ഓർമ്മ. പ്രമുഖ തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി (87)അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ അവര്‍ വേഷമിട്ട സരോജ ദേവി കന്നഡത്ത് പൈങ്കിളി എന്നും വിശേിഷിപ്പിച്ച വിഖ്യാത അഭിനേത്രിയാണ്.

എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ അവരെ പ്രശസ്‍തിയിലേക്കുയർത്തി.  60-കളിൽ തിളങ്ങി നിന്ന നായികയാണ്. കന്നടയിൽ രാജ് കുമാറിന്റയും തെലുഗിൽ എൻടിആറിന്റെയും തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പുനീത് രാജ് കുമാർ നായകനായ 'സാർവ ഭൗമ' (2019) ആണ്. രാജ്യം ആജീവാനന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പദ്‍മശ്രീ, പത്മഭൂഷണ്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.

1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു.   17-ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നഡയില്‍ കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി.

പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ പുനീത് രാജ്കുമാര്‍ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.

1969-ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ ദേവിയെ ആദരിച്ചു. 1992-ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ബെംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും സരോജാ ദേവിക്ക് ലഭിച്ചിട്ടുണ്ട്.


actress B Saroja Devi passed away

Next TV

Related Stories
മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

Aug 29, 2025 04:08 PM

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്, ശിവകാർത്തികേയൻ നാളെ...

Read More >>
 നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Aug 29, 2025 02:37 PM

നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ വിശാലും നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം...

Read More >>
ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

Aug 28, 2025 03:20 PM

ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍....

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall