(moviemax.in)മലയാളത്തിലെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുക്കുന്ന 'അനന്തന്‍ കാടി'ന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. പ്രതീക്ഷയിലാണ് ആരാധകർ. ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് അനന്തന്‍ കാട് സിനിമ എന്ന് പറയുകയാണ് ഇന്ദ്രൻസ്. 'ടിയാന്‍' എന്ന പൃഥിരാജ് -മുരളിഗോപി ചിത്രം സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ് 'അനന്തന്‍ കാട്' ഒരുക്കിയിരിക്കുന്നത്.
'അനന്തൻ കാടിൽ നല്ല കഥാപാത്രമാണ്, വലിയ വേഷമാണ്. ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് സിനിമ. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചെയ്തെടുക്കുന്നവരാണ്, എനിക്ക് നല്ലൊരു കഥാപാത്രമാണ് അതിലെന്ന് തോന്നുന്നു. തിരുവനന്തപുരത്തെ കുറെ പഴയ കാര്യമാണ് കഥാപാത്രമായി വരുന്നത്. ഒരു പ്രതീക്ഷയാണ് ആ സിനിമ,' ഇന്ദ്രൻസ് പറഞ്ഞു.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും , മലയാളം, തമിഴ്, തെലുഗു , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. കാന്താര , മംഗലവാരം , മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീമൊരുക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.
വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ വരുന്ന പതിനാലാമത്തെ ചിത്രമാണിത്. വിജയരാഘവന്‍, മുരളി ഗോപി, 'പുഷ്പ ' സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
indrans about Screenwriter murali gopi ananthan kaadu movie