Jul 14, 2025 10:55 AM

സിനിമാ ചിത്രീകരണത്തിനിടെ തമിഴിലെ പ്രശസ്‍ത സ്റ്റണ്ട്മാൻ രാജുവിന് (മോഹൻരാജ്) ദാരുണാന്ത്യം. കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ ആണ്‌ അപകടം സംഭവിച്ചത്. പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റില്‍ റാമ്പിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വണ്ടി മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു. വേളാങ്കണ്ണിക്കു സമീപമുള്ള ഗ്രാമത്തിൽ വച്ചായിരുന്നു ചിത്രീകരണം.

അപകടത്തെ തുടർന്ന് രാജുവിന് ഹൃദയാഘാതം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കോളിവുഡിലെ പേരുകേട്ട സ്റ്റണ്ട്മാനാണ് രാജു. തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് രാജു. സിനിമയിൽ കാർ ജംപിങ് സ്റ്റണ്ട് സ്പെഷലിസ്റ്റ് ആയിരുന്നു രാജു. സര്‍പാട്ടൈ പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയാണ് രാജുവിന് അപകടം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

https://x.com/1SanatanSatya/status/1944615897328738561


വിശാൽ, സ്റ്റണ്ട് സിൽവ, മാരി സെൽവരാജ് തുടങ്ങി നിരവധിപ്പേർ രാജുവിനെ അനുസ്മരിച്ചെത്തി. ‘‘സ്റ്റണ്ട് ആര്‍ടിസ്റ്റ് രാജുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ല എന്നാണ് വിശാല്‍ കുറിച്ച്. വര്‍ഷങ്ങളായി എനിക്ക് രാജുവിനെ അറിയാം. എന്റെ നിരവധി സിനിമകളില്‍ ബുദ്ധിമുട്ടേറിയ സ്റ്റണ്ടുകളില്‍ രാജു പ്രവര്‍ത്തിച്ചിട്ടുണ്ട്. ധീരനായ ഒരു വ്യക്തിയായിരുന്നു രാജു. അദ്ദേഹത്തിന് ആദരാഞ്‍ജലികള്‍. ആത്മശാന്തി നേരുന്നുവെന്നും വിശാല്‍ കുറിച്ചു.









Famous stuntman Raju dies in accident during film shooting

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall