രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ
Jul 8, 2025 11:06 AM | By Athira V

( moviemax.in) മലയാളി സിനിമയിൽ ചിരിയുടെ മറുവാക്കാണ് പഞ്ചാബി ഹൗസിലെ രമണൻ. എത്ര ആവർത്തി കണ്ടാലും തന്റെ വിടുവായത്തം കൊണ്ട് പിന്നെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഹരിശ്രീ അശോകൻ അനശ്വരമാക്കിയ ഈ കഥാപാത്രം. ഇപ്പോഴിതാ, പഞ്ചാബി ഹൗസിൽ നമ്മെയെല്ലാം ചിരിപ്പിച്ച രമണന്റെ ഒരു സീൻ അഭിനയിച്ചു കാണിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ.

ചപ്പാത്തി നഹീ..ചോർ ചോർ എന്ന് രമണൻ പറയുന്ന സംഭാഷണമാണ് വിദ്യ ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവിട്ട റീൽ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒട്ടേറെ പേർ വിദ്യയുടെ റീലിന് അഭിനന്ദനങ്ങളേകിയും രം​ഗത്തെത്തി.വിദ്യ രം​ഗം അടിപൊളിയായി അഭിനയിച്ചുവെന്ന് മറ്റ് ചിലരും കമന്റ് ബോക്സിൽ എഴുതി.

അതേസമയം, 1998-ൽ പുറത്തിറങ്ങിയ റാഫി മെക്കാര്‍ട്ടിന്റെ 'പഞ്ചാബിഹൗസ്' ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. ദിലീപിന് നായകവേഷങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി 'പഞ്ചാബി ഹൗസ്.' കൊച്ചിന്‍ ഹനീഫയ്ക്ക് ഹാസ്യവേഷങ്ങളിലേക്കുള്ള ഉറച്ച ചുവടുമാറ്റത്തിന് ഗംഗാധരന്‍ എന്ന കഥാപാത്രം വഴിത്തിരിവായി. തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍.എഫ്. വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബിഹൗസില്‍ ലഭിച്ചത്.

Vidya Balan's new video goes viral, fans applaud

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories

News Roundup