'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്
Jul 14, 2025 02:44 PM | By Jain Rosviya

(moviemax.in) പാണ്ഡിരാജിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന സിനിമയാണ് തലൈവൻ തലൈവി. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ സിനിമ കണ്ടതിന് ശേഷം ആ തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന് പാണ്ഡിരാജ് പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് പാണ്ഡിരാജ് ഇക്കാര്യം മനസുതുറന്നത്‌.

'ഈ സിനിമ ഡിവോഴ്സിനെപ്പറ്റി സംസാരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇന്ന് ഡിവോഴ്സ് റേറ്റ് വളരെയധികം കൂടുന്നുണ്ട്. അത് എന്തുകൊണ്ട് എന്നതാണ് ഈ സിനിമയുടെ കഥ. ഈ സിനിമ വന്നതിന് ശേഷം അതിനെക്കുറിച്ച് നിരവധി പേര് സംസാരിക്കും. കടയ്ക്കുട്ടി സിങ്കം എന്ന എന്റെ സിനിമ കണ്ട് പിരിഞ്ഞ് നിന്ന ഒരുപാട് സഹോദരങ്ങൾ ഒന്നിച്ചു എന്ന് ഞാൻ കേട്ടു. ഡിവോഴ്സ് ആകണമെന്ന് ആഗ്രഹിക്കുന്നവരും അല്ലെങ്കിൽ അതിനായി കോടതിയെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ സിനിമ കണ്ടതിന് ശേഷം അത്തരം ഒരു തീരുമാനത്തെ കുറിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്,' പാണ്ഡിരാജ് പറഞ്ഞു.

ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡിയും റൊമാൻസും നിറഞ്ഞ എന്റർടെയ്നർ സിനിമയാകും തലൈവൻ തലൈവി എന്ന സൂചനയാണ് റിലീസ് ടീസർ നൽകുന്നത്. ചിത്രം ജൂലൈ 25 ന് പുറത്തിറങ്ങും. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ്‌ സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവൻ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

തലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ, എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ 'എതർക്കും തുനിന്തവൻ' എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്.




pandiraj about thalaivan thalaivi movie

Next TV

Related Stories
മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

Aug 29, 2025 04:08 PM

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്; ശിവകാർത്തികേയൻ നാളെ കൊച്ചിയിൽ

മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ്, ശിവകാർത്തികേയൻ നാളെ...

Read More >>
 നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

Aug 29, 2025 02:37 PM

നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ വിശാലും നടി സായ് ധൻഷികയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം...

Read More >>
ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

Aug 28, 2025 03:20 PM

ഇത് സത്യം ..... അനശ്വര രാജന്‍ വീണ്ടും തമിഴിലേക്ക്, നായകന്‍ അഭിഷാന്‍ ജീവിന്ത്

തമിഴ് സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി നടി അനശ്വര രാജന്‍....

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall