logo

നിങ്ങൾക്ക് കുട്ടികളില്ലേയെന്ന് ചോദ്യം; വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങളെന്ന് വിധുവും ദീപ്തിയും

Published at Jun 9, 2021 02:25 PM നിങ്ങൾക്ക് കുട്ടികളില്ലേയെന്ന് ചോദ്യം; വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങളെന്ന് വിധുവും ദീപ്തിയും

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും സോഷ്യൽമീഡിയിയൽ ഏറെ സജീവമായി ഇടപെടുന്നവരാണ്. ഇവരുടെ യൂട്യൂബ് ചാനലും ഏറെ ശ്രദ്ധേയമാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് ഇവർ പങ്കുവയ്ക്കാറുള്ള വീഡിയോകള്‍ വൈറൽ ആകാറുള്ളത്. കൊവിഡ് കാലം തുടങ്ങിയതോടെ ലോക്ക്ഡൗൺ സമയത്തെ വിശേഷങ്ങളും മറ്റുമായി നിരവധി വീഡിയോകള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിധു പ്രതാപ് ഒഫീഷ്യൽ യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിധു.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ദൂരദര്‍ശനിലുണ്ടായിരുന്ന പ്രതികരണം പരിപാടി മാതൃകയിലാണ് വിധുവും ദീപ്തിയും ക്യു ആൻഡ് എ സെഷൻ വീഡിയോ ചെയ്തിരിക്കുന്നത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലുള്ള പലരും ചോദിച്ച ചോദ്യങ്ങൾക്കും സംശയങ്ങള്‍ക്കും ഉള്ള മറപുടിയാണ് പ്രതികരണം വീഡിയോയിലുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങിയത്. അയച്ചുകിട്ടിയവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത് ദീപ്തിയായിരുന്നു. മറുപടി പറഞ്ഞത് വിധുവും.

ക്ഷണിക്കപ്പെടാത്ത അതിഥി എന്ന നിങ്ങളുടെ ഹ്രസ്വചിത്രം കണ്ടപ്പോളുണ്ടായ സംശയമായിരുന്നു ഒരാള്‍ കത്തിൽ ഉന്നയിച്ചിരുന്നത്. വീഡിയോയിലുള്ള ലക്കി എന്ന നായക്കുട്ടി ആരുടെ നായയാണെന്നും അവന്‍റെ അഭിനയം അഭിനന്ദനം അര്‍ഹിക്കുന്നതാണുമെന്നായിരുന്നു കത്തിൽ. ഓഹോ അപ്പോള്‍ ആ വീഡിയോയിലെ മറ്റ് ശുദ്ധ കലാകാരന്മാരെ ആര്‍ക്കും വേണ്ടേയെന്നാണ് വിധു മറുപടിയിൽ തിരിച്ച് ചോദിച്ചത്. അവനൊരു കഥയില്ലാത്തവനാണെന്നും വിധു ചിരിച്ചുകൊണ്ട് പറഞ്ഞു. അത് ചേച്ചിയുടെ പട്ടികുട്ടിയാണെന്ന് ദീപ്തിയും പറയുകയുണ്ടായി. നിങ്ങളുടെ വീഡിയോയിൽ വരുന്ന വെറോനിക്ക എന്ന കൂട്ടുകാരിയെ കുറിച്ചായിരുന്നു വേറെയൊരു ആരാധകന്‍റെ ചോദ്യം. വെറോനിക്കയെ അടുത്ത വീഡിയോയിൽ കൊണ്ടുവരണമെന്ന റിക്വസ്റ്റും ഉണ്ടായിരുന്നു.


ഇവര്‍ക്ക് കുട്ടികളില്ലേ എന്നതായിരുന്നു മുഖത്തടിച്ചതുപോലുള്ള അടുത്ത ചോദ്യം. രസകരമായ വിധത്തിലാണ് വിധുവും ദീപ്തിയും പ്രതികരിച്ചത്. തൽക്കാലത്തേക്കില്ല, ഭാവിയിൽ ഉണ്ടായാൽ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്. കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എൻജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു. കുത്താൻ വേണ്ടിയും അല്ലാതെ സ്നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മള്‍ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ടിരിക്കുകയെന്ന് വിധുവും ദീപ്തിയും പറഞ്ഞു.

പ്ലേ ലൂപ്പ് സീരിസി പറ്റിയും വിധു യൂക്കലിലി വായിച്ച് പാടാത്തതിനെ കുറിച്ചും സെലിബ്രിറ്റികള്‍ക്ക് സബ്സ്സ്‍ക്രൈബേഴ്സിനെ ഉണ്ടാക്കാൻ എളുപ്പമാണ് എന്നതിനെ കുറിച്ചും വീഡിയോയിലെ പോസിറ്റീവ് കണ്ടന്‍റുകളെ കുറിച്ചും വിധുവിന്‍റെ ചായ വീഡിയോയെ കുറിച്ചും റിമിയുമൊത്തുള്ള സൂപ്പർ ഫോറിനെ കുറിച്ചും കൊറോണ ഗാനത്തെ കുറിച്ചും ഹോം ടൂറിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളും അവയ്ക്ക് വിധുവും ദീപ്തിയും നൽകുന്ന രസകരമായ ഉത്തരങ്ങളും വീഡിയോയിലുണ്ട്. വീഡിയോ യൂട്യൂബ് ട്രെൻഡിംഗിൽ ഇടം നേടിയിട്ടുമുണ്ട്.

The question is do you have children; Widow and Deepti say we are not a worried couple

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories