പ്രേക്ഷകർ ഏറ്റെടുത്തു; ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം” ആദ്യം ദിനം തന്നെ ഹൗസ് ഫുൾ

പ്രേക്ഷകർ ഏറ്റെടുത്തു; ജയറാം - കാളിദാസ് ചിത്രം “ആശകൾ ആയിരം” ആദ്യം ദിനം തന്നെ ഹൗസ് ഫുൾ
Feb 7, 2026 04:28 PM | By Roshni Kunhikrishnan

(moviemax.in)മലയാള സിനിമാ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തിയപ്പോൾ ആദ്യം ദിനം തന്നെ കേരളത്തിലെ തിയേറ്ററുകളിൽ ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.

ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനത്തിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാൾജിക്ക് മൊമൻറ്റ്സ് സമ്മാനിച്ച ചില രംഗങ്ങൾ വീണ്ടും സ്ക്രീനിൽ വന്നപ്പോൾ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷം സമ്മാനിച്ചു.

അച്ചൻ മകൻ കോമ്പോയിൽ വന്ന ചിത്രം ആശകൾ ആയിരത്തിൽ ഉണ്ടായിരുന്ന ഓരോ ചെറിയ സർപ്രൈസുകൾക്കും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചു.

ജയറാം, കാളിദാസ് ജയറാം കോമ്പോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയപ്പോൾ സിനിമയുടെ ആദ്യാവസാനം ഷറഫുദ്ദീനും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി.

രണ്ടാം ദിനവും ബുക്ക് മൈ ഷോയിൽ ടിക്കറ്റ് സെയിലിൽ ട്രെൻഡിങ് ആണ് ആശകൾ ആയിരം. കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന, കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആണ് ആശകൾ ആയിരം.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരം ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ആശകൾ ആയിരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlight: Jayaram - Kalidas' film

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories










News Roundup






GCC News