'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ പാടില്ല'; മകൾ നീതിക്കായി പോരാടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അമൃത

'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ പാടില്ല'; മകൾ നീതിക്കായി പോരാടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി അമൃത
Feb 7, 2026 04:18 PM | By Anusree vc

(moviemax.in) ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളിമനസ്സുകളിൽ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. സംഗീതയാത്രയിൽ പിന്നീട് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരം, ഇന്ന് സഹോദരി അഭിരാമിക്കൊപ്പം 'അമൃതം ഗമയ' എന്ന ബാൻഡിലൂടെ ലോകമെമ്പാടുമുള്ള വേദികളിൽ സജീവമാണ്.

വ്യക്തിജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പ്രതിസന്ധികളിലും തളരാതെ, പോരാട്ടവീര്യത്തോടെ മുന്നേറുന്ന അമൃത സോഷ്യൽ മീഡിയയിലും വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മകളെക്കുറിച്ചും കടന്നുപോന്ന കനൽവഴികളെക്കുറിച്ചും താരം വെളിപ്പെടുത്തുന്നു. മനസ്സിന്റെ കരുത്തും ജീവിതത്തോടുള്ള കാഴ്ചപ്പാടും പങ്കുവെക്കുന്ന അമൃതയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.

"പാപ്പു (മകൾ) വളർന്ന് എന്റെ അത്രയുമായി‌. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. തെറ്റുകൾ എല്ലാവർക്കും പറ്റും. നാളെ ഒരു തെറ്റ് നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല. കാരണം മമ്മിയും കുറേ തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കിൽ എന്തെങ്കിലും തെറ്റു പറ്റിയാൽ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കൺഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്.

"നിയമം പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആഗ്രഹം അവൾക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവൾ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രിഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് കാണാം. അവൾ അതിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് സന്തോഷമാണ്", അമൃത അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: 'No one should suffer like mommy'; Amrita reveals why her daughter wants to fight for justice

Next TV

Related Stories
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം  'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

Jun 27, 2026 11:44 AM

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫൻ, ബിജുമേനോൻ , അവറാച്ചൻ ആൻഡ് സൺസ്, സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ്...

Read More >>
'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

Jun 27, 2026 10:34 AM

'തോൽവിക്ക് പകരം വീട്ടാൻ ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ'; പണവും സ്വാധീനവുമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ എന്ന് മിഥിലാജ്!

ലക്ഷ്മിപ്രിയ അൻസിബ വിവാദം, മിഥിലാജ് അബ്ദുൾ ഫേസ്ബുക്ക് പോസ്റ്റ്, മിഥിലാജ് അബ്ദുൾ , ലക്ഷ്മിപ്രിയ,...

Read More >>
Top Stories

News Roundup

GCC News