വീട്ടിലേക്ക്‌ ‌ഒരു കുഞ്ഞു അഥിതി കൂടി ;സന്തോഷം പങ്കുവച്ച് സൂര്യ

വീട്ടിലേക്ക്‌ ‌ഒരു കുഞ്ഞു അഥിതി കൂടി ;സന്തോഷം പങ്കുവച്ച് സൂര്യ
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയിലും മലയാളത്തിലും നിരവധി ആരാധകരുള്ള താര സഹോദരങ്ങൾ ആണ് സൂര്യയും കാർത്തിയും. ഇരുവരും അഭിനയ മേഖലയിൽ തിളങ്ങുള്ള സഹോദരങ്ങൾ ആണ്. സൂര്യ തമിഴ് നാട്ടിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നപ്പോൾ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് തമിഴ് സിനിമയിൽ തന്റേതായ ഒരു സ്ഥാനവും നേടിയെടുത്തു. ഇപ്പോൾ തങ്ങളുടെ കുടുംബത്തിൽ ഉണ്ടായ പുതിയ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഈ താരസഹോദരങ്ങൾ.


2011ൽ ആയിരുന്നു കാർത്തിയുടെയും കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയുടെയും വിവാഹം. 2013 ൽ ഇവർക്ക് ഒരു പെണ്കുഞ്ഞു ജനിച്ചിരുന്നു. ആരാധകർ അത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാർത്തി വീണ്ടും അച്ഛൻ ആയിരിക്കുകയാണ്. കാർത്തി തന്നെയാണ് താൻ രണ്ടാമതും ഒരച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.


ഒരു ആൺകുഞ്ഞാണ്‌ ജനിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.”സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ഥനയും വേണം” എന്നുമാണ് കാർത്തി ട്വിറ്ററിലൂടെ കുറിച്ചത്. സൂര്യയും കാര്‍ത്തിയുടെ സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. വീ ആര്‍ ബ്ലെസ്സ്ഡ് എന്ന് കുറിച്ചു കൊണ്ടാണ് സൂര്യ കാർത്തിയുടെ ട്വിറ്റ് റീട്വിറ്റ് ചെയ്തത്. കാർത്തിക്കും രഞ്ജിനിക്കും ആശംസകൾ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും ഇപ്പോൾ.

Surya and Karthi are two brothers who have many fans in South India and Malayalam. They are brilliant brothers in the field of acting

Next TV

Related Stories
ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

Jun 29, 2025 05:40 PM

ആ ചിത്രങ്ങൾ ഓടിയില്ല, തെലുങ്കിൽനിന്ന് ഒരു സംവിധായകരും 'കണ്ണപ്പ' എനിക്കൊപ്പം ചെയ്യാൻ തയ്യാറാകില്ല -വിഷ്ണു മഞ്ചു

കണ്ണപ്പ സിനിമയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിഷ്ണു...

Read More >>
'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

Jun 28, 2025 01:57 PM

'കൊഞ്ചിക്കാനേ പറഞ്ഞുള്ളൂ, ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു'; നസ്രിയ പറഞ്ഞത് എന്നെ ഞെട്ടിച്ചു; ആടുകളം നരേൻ

നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവെച്ച് ആടുകളം നരേൻ...

Read More >>
Top Stories










News Roundup






https://moviemax.in/-