മുത്തയ്യ മുരളീധരനായി വിജയ് സേതുപതി, സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മുത്തയ്യ മുരളീധരനായി  വിജയ് സേതുപതി, സോഷ്യല്‍ മീഡിയയില്‍ വ്യാപക  പ്രതിഷേധം
Oct 4, 2021 09:49 PM | By Truevision Admin

വിജയ് സേതുപതി നായക വേഷത്തിലെത്തുന്ന ആരാധകര്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ചിത്രമായിരുന്നു മുത്തയ്യ മുരളീധരന്‍റെ ജീവചരിത്ര സിനിമ. എം എസ് ശ്രീപതി സംവിധാനത്തില്‍ ഒരുങ്ങുന്ന '800' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയിരുന്നു മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ മുരളീധരന്‍റെ രൂപഭാവങ്ങളോടെയുള്ള സേതുപതിയുടെ ചിത്രവുമുണ്ടായിരുന്നു.


എന്നാല്‍ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധിക്കുന്നവര്‍ പ്രശ്‍നവത്‍കരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓര്‍ക്കണമെന്നും ഈ സിനിമയില്‍ അഭിനയിക്കുന്നതോടെ വിജയ് സേതുപതി പ്രിയതാരങ്ങളുടെ ലിസ്റ്റില്‍ നിന്ന് പുറത്തു പോകും എന്നൊക്കെയാണ് ട്വീറ്റുകള്‍.


താന്‍ ആദ്യമായി ഒരു ശ്രീലങ്കന്‍ ആണെന്നും പിന്നീടേ തമിഴ് സ്വത്വം വരുന്നുള്ളുവെന്നും മുത്തയ്യ മുരളീധരന്‍ അഭിപ്രായപ്പെടുന്ന ഒരു പഴയ അഭിമുഖത്തിന്‍റെ ക്ലിപ്പിംഗ് അടക്കം പ്രതിഷേധക്കാര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.#ShameOnVijaySethupathi എന്ന ഹാഷ് ടാഗ് മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നതിനു ശേഷമുള്ള മണിക്കൂറുകളില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. അതേസമയം വിജയ്‍ക്കൊപ്പം വിജയ് സേതുപതി എത്തുന്ന, വരാനിരിക്കുന്ന ചിത്രം 'മാസ്റ്റര്‍' ബഹിഷ്കരിക്കണമെന്നും പറയുന്നുണ്ട് .


അന്തര്‍ദേശീയ ക്രിക്കറ്റിലെ എക്കാലത്തെയും മികവുറ്റ സ്പിന്നര്‍മാരില്‍ ഒരാളായ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായും അവസാനമായും 800 വിക്കറ്റുകള്‍ നേടിയ താരം. ബയോപിക്കിന്‍റെ പേരിനുപിന്നിലെ വസ്തുത ഇതാണ്. ശ്രീലങ്ക, യുകെ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാവും സിനിമയുടെ ചിത്രീകരണം.2021 തുടക്കത്തില്‍ ചിത്രീകരണം ആരംഭിച്ച് 2022 അവസാനം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ പദ്ധതി. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകള്‍ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, സിന്‍ഹളീസ് ഭാഷകളിലുമെത്തും. ഒപ്പം ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ ഒരു അന്തര്‍ദേശീയ പതിപ്പും.

The motion poster of the movie '800' directed by MS Sreepathy was released yesterday

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup