ദൃശ്യം 2 വിന്‍റെ ലോക്കെഷനിലെക്ക് കാറില്‍നിന്ന് ഇറങ്ങിവരുന്ന ലാലേട്ടന്റെ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.ലക്ഷകണക്കിനാളുകള്‍ ആണ് വീഡിയോ കണ്ടത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കൊച്ചു വീഡിയോയുടെ സൂക്ഷ്മമായ പല കാര്യങ്ങളും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.അതിലൊന്ന് അദ്ദേഹം ധരിച്ച ഷര്‍ട്ടും അതിന്റെ വിലയുമാണ്.ഷര്‍ട്ടിന്റെ ബ്രാന്റും വിലയും മനസിലാക്കിയ ചിലര്‍ അത് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുകയും ചെയ്തു
ഇറ്റാലിയന്‍ ലക്ഷ്വറി ക്ലോത്തിംഗ് ബ്രാന്‍ഡ് ആയ 'പോള്‍ ആന്‍ഡ് ഷാര്‍ക്കി'ന്‍റെ ഷര്‍ട്ട് ആണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്.വിവിധ ശ്രേണികളില്‍ ഈ ഷര്‍ട്ടുകളുണ്ടെങ്കിലും 250 യൂറോ (21,579)യ്ക്ക് താഴെയും മുകളിലുമൊക്കെയായാണ് ഇതിന്റെ വില.എന്നാല്‍ പല ഓണ്‍ലൈന്‍ സ്റ്റോറുകളിലും വിലക്കിഴിവ് ലഭ്യമാണ്. 18,000-20,000 രൂപ വരെയാണ് ഷര്‍ട്ടിനുവേണ്ടി മുടക്കേണ്ടിവരിക
The video of Lalettan getting out of the car to the location of Scene 2 had already been taken over by the audience