'മുസ്‍ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു'; 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച

'മുസ്‍ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു'; 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച
Nov 28, 2021 08:17 PM | By Kavya N

ചിലമ്പരശനെ (Silambarasan TR) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത്, ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം 'മാനാടി'നെതിരെ (Maanaadu) ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha). ചിത്രത്തില്‍ മുസ്‍ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആയതിനാല്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുകയോ തമിഴ്നാട്ടില്‍ നിരോധിക്കുകയോ ആണ് വേണ്ടതെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞു.

"നിയമലംഘകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായാണ് മുസ്‍ലിങ്ങളെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശക്തിയുള്ള മാധ്യമമായി പരിഗണിക്കപ്പെടുന്ന സിനിമ സമൂഹത്തിലേക്ക് പോസിറ്റീവ് സന്ദേശങ്ങളാണ് എത്തിക്കേണ്ടത്. ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരില്‍ അരക്ഷിതാവസ്ഥ സൃഷ്‍ടിക്കുകയാണ് ചെയ്യുന്നത്.

1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്‍റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. 1998ല്‍ ഡിഎംകെ ആയിരുന്നു അധികാരത്തില്‍.

കോയമ്പത്തൂര്‍ സ്ഫോടനം ഇന്ന് ഒരു സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്", മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു. സൂര്യ നായകനായി ഒടിടി റിലീസ് ആയെത്തിയ 'ജയ് ഭീം' എന്ന ചിത്രത്തിനെതിരെയും സയീദ് ഇബ്രാഹിം സംസാരിച്ചു.

ചിത്രം സമൂഹത്തിലെ ഒരു മര്‍ദ്ദിത വിഭാഗത്തിന് വേദനയുണ്ടാക്കിയെന്ന് വാണിയര്‍ സമുദായ നേതൃത്വത്തിന്‍റെ പരാതി ചൂണ്ടിക്കാട്ടി സയീദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. "സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് കോളിവുഡില്‍ നിന്ന് ഉണ്ടാവേണ്ടത്.

ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നതിനു പകരം പലമേഖലകളിലെ വിജയകഥകള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്നതാണ്". മാനാട് വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം തമിഴ്നാട്ടില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.

'Muslims are portrayed badly'; BJP Minority Morcha demands ban on Manat

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
Top Stories










News Roundup