കഴിഞ്ഞ വിഷുകാലത്താണ് സീതു ലക്ഷ്മി എന്ന മോഡലിനെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്. കണികൊന്ന കൊണ്ട് ശരീരം മറച്ചു വെച്ച് താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രങ്ങൾ വൈറലായതോടെ സീതു ലക്ഷ്മി സൈബർ ഇടങ്ങളിലെ മിന്നും താരമായി മാറി.
വൈറലാകുന്നതിനോടപ്പം ഏറെ വിവാദമായ ചിത്രങ്ങളായിരുന്നു അത്. വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ട സീതു ലക്ഷ്മി അതിനെയെല്ലാം തന്റേടത്തോടെയാണ് നേരിട്ടത്.
പിന്നീട് മോഡലിങ് രംഗത്ത് സജീവ മായ സീതു ലക്ഷ്മി ഇന്ന് സൈബർ ഇടങ്ങളിൽ ലക്ഷ കണ്ണക്കിന് ആരാധകരുള്ള താരമാണ്. നൃത്ത രംഗത്തിലൂടെയാണ് കൊച്ചിക്കാരിയായ സീതു ലക്ഷ്മി മീഡിയ രംഗത്തേക്ക് കടന്നുവരുന്നത്.
ബഡായി ബംഗ്ലാവ് കോമഡി സൂപ്പർ നൈറ്റ് തുടങ്ങിയ ഹിറ്റ് റിയാലിറ്റിഷോകളിൽ ബാക്ക് ആപ്പ് ഡാൻസറായാണ് സീതു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്ന് വെള്ളിത്തിരയിലും താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.നിരവധി മിനിസ്ക്രീൻ പരമ്പരകളിലും സീതു വേഷമിട്ടു.
ജനപ്രിയ ചാനലായ ഫ്ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം സീതു ലക്ഷ്മി തൻമയത്വത്തോടെ കൈകാര്യം ചെയ്തു.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത് . വളരെ വേഗത്തിലാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തത് .
seethu lakshmi new post goes viral





























.png)
.jpeg)


.jpeg)