logo

ഞങ്ങൾ ‘തള്ള’കൾക്കു ജീവിക്കണ്ടേ?’; വിമർശകന്റെ വായടപ്പിച്ച് അമൃത സുരേഷ്

Published at May 24, 2021 01:26 PM ഞങ്ങൾ ‘തള്ള’കൾക്കു ജീവിക്കണ്ടേ?’; വിമർശകന്റെ വായടപ്പിച്ച് അമൃത സുരേഷ്

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിനു താഴെ മോശം കമന്റിട്ടയാൾക്കു തക്ക മറുപടി നൽകി ഗായിക അമൃത സുരേഷ്. ഗായിക പങ്കുവച്ച മേക്കപ് വിഡിയോയുടെ താഴെയായിരുന്നു മിന്നാമിന്നി എന്ന അക്കൗണ്ടിൽ നിന്നും മോശം പ്രതികരണം ഉണ്ടായത്. വയസ്സ് പതിനാറാണെന്നാ വിചാരം എന്നും മകളെ നോക്കി മര്യാദയ്ക്കു ജീവിച്ചാൽ പോരെ എന്നും വിമർശിച്ചയാളോടാണ് അമൃത സുരേഷ് രൂക്ഷമായി പ്രതികരിച്ചത്. ഇയാൾ ‘തള്ള’ എന്നാണ് അമൃതയെ വിളിച്ചത്. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കിട്ട് ദീർഘമായ കുറിപ്പിലൂടെയാണ് അമൃതയുടെ മറുപടി.അമൃതയുടെ മറുപടി ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയായി. നിരവധി പേരാണു പിന്തുണ‌യുമായി രംഗത്തെത്തിയത്.

‘കമന്റ്സ് എപ്പോഴും സന്തോഷത്തോടെ മാത്രമേ നോക്കാറുള്ളു. പക്ഷേ ഇതു കുറച്ചു കൂടിപ്പോയി. സ്ക്രീൻഷോട്ട് പങ്കുവയ്ക്കണ്ട എന്നു വിചാരിച്ചതാ. ഇതിനൊക്കെ പ്രതികരിക്കാതിരിക്കുന്നത് എങ്ങനെയാ. ഫേയ്ക്ക് അക്കൗണ്ട് ആണെന്നാണു തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇതു കണ്ടിട്ട് എന്താണു തോന്നുന്നത്? ഞാൻ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങൾ തള്ളകൾക്കു ജീവിക്കണ്ടേ?


സഹോദരാ, ഇത് എന്റെ പേജ്. താങ്കളെ ഇവിടെ ആരും നിർബന്ധിച്ചിട്ടില്ല. പിന്നെ ഇത്തരം വർത്തമാനങ്ങള്‍ നിങ്ങളെ തീരെ തരം താഴ്ത്തുന്നു. താങ്കളെപ്പോലുള്ള സ്ത്രീ വിരോധികളാണ് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നത്. ഇനി എനിക്കു പതിനാറ് ആണെന്നു തന്നെയാണു വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാർ ഉണ്ട് ലോകത്ത്. അവർ എല്ലാവരും ഇനിയും പതിനാറ് ആണെന്നു തന്നെ വിചാരിച്ചു ജീവിക്കും.

തള്ള, കിളവി എന്നുള്ളതൊക്കെ ഞങ്ങൾ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന സ്ഥാനങ്ങൾ ആണ്. ഞങ്ങളെ പന്നയായി തോന്നുന്നത് താങ്കളുടെ മനസ്സ്. താങ്കൾക്കും കാണുമല്ലോ തള്ളയും കിളവിമാരായ പാവം അമ്മൂമ്മമാരും. അവരോടും ഇങ്ങനെയാണോ സഹോദരാ താങ്കൾ സംസാരിക്കുന്നത്. പിന്നെ താങ്കളും ഇങ്ങനെയൊരു തള്ളയുടെ വയറ്റിൽ നിന്നു തന്നെയാണു വന്നതെന്നു മറക്കേണ്ട.


അതെ ഒരു കുഞ്ഞുണ്ട്. ഞാൻ നല്ല അന്തസ്സോടെ എന്റെ കുഞ്ഞിനെ നോക്കുന്നുണ്ട്. താങ്കൾ അതോർത്തു ദണ്ണിക്കേണ്ട. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിലിരിക്കണമെന്ന വൃത്തികെട്ട മനോഭാവം ഉള്ള താങ്കളെ സഹിക്കുന്ന മറ്റു പാവം സ്ത്രീകളെ ഓർത്തു ഞാൻ ഖേദിക്കുന്നു.ഇനി പച്ചക്കു പറയാം. ഇറങ്ങി പോടോ. ഇവിടെ എന്റെ പേജിൽ ഉള്ള സഹോദരന്മാർ സ്ത്രീകളെ ദേവിയായും അമ്മയായും ഒക്കെ കാണുന്നവർ ആണ്. വെറുതെ അവരുടെ വായിലിരിക്കുന്നതു കൂടി കേൾക്കണ്ട.അഭിമാനത്തോടെ പതിനറാണെന്ന വിചാരമുള്ള തള്ളച്ചി’– അമൃത സുരേഷ് കുറിച്ചു.

Shall we live for ‘mothers’? ’; Amrita Suresh silences the critic

Related Stories
നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Jul 29, 2021 04:29 PM

നിതിൻ ലൂക്കോസിന്റെ 'പക' ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

വയനാട് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പുനേ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിതിൻ ലൂക്കോസ് ഹോളിവുഡ്...

Read More >>
സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

Jul 29, 2021 02:51 PM

സഞ്ജയ് ദത്തിന് ‘കെജിഎഫ്’ടീമിന്റെ പിറന്നാൾ സമ്മാനം; ‘അധീര’ പോസ്റ്ററിന് വൻവരവേൽപ്പ്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ്...

Read More >>
Trending Stories