വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടനടക്കം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിനിയുടെ പരാതിയിലാണ് നടപടി. വീട്ടമ്മയായ യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുക എന്നായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ മാസം വര്‍ക്കല സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്ക് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ എത്തുകയായിരുന്നു. കൂടാതെ ഇവര്‍ക്ക് മറ്റു പല ബന്ധങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വിവിധ പേരുകളില്‍ നിന്നും കത്തുകളും വന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റ് ചെയ്യുന്നത്. ഐ ടി ആക്റ്റ്, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Last month, a morphed nude photo of a Varkala woman was found on the phones of her husband and relatives