തമിഴ് ഭാഷയിലെ പ്രമുഖ യുട്യൂബ് കുക്കിങ് ചാനല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ്‍. യൂട്യൂബ് ചാനലിന്റെ ഉടമയായ ഡാഡി അറുമുഖത്തിന്റെ മകന്‍ ഗോപിനാഥിനെയാണ് പുതുച്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. മദ്യപിച്ച് സംഘര്‍ഷം ഉണ്ടാക്കുകയും ബാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്താണ് കേസ് എടുക്കാന്‍ കാരണം. വില്ലേജ് കുക്കിങ് ഫാക്ടറിയെന്ന പ്രമുഖമായ തമിഴ് യുട്യൂബ് കുക്കിങ് ചാനലാണ് ഇവരുടേത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹോട്ടല്‍ അടച്ചതിന് ശേഷം അറുമുഖത്തിന്റെ മകന്‍ ഗോപിനാഥും സംഘവും ചേര്‍ന്ന് സമീപത്തെ ബാറില്‍ മദ്യപിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ മദ്യപിക്കുന്നതിന് ഇടയില്‍ 11 മണിക്ക് ബാര്‍ കൗണ്ടര്‍ അടയ്ക്കാന്‍ ജീവനക്കാര്‍ തയ്യാറായി. ഇതോടെ ഗോപിനാഥും കൂട ഉണ്ടായിരുന്നവരും ഇതിനെ എതിര്‍ത്ത് രംഗത്ത് എത്തി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിന് ഇടയില്‍ ഇവര്‍ ബാര്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ കുപ്പി അടിച്ചു പൊട്ടിച്ചു.
തുടര്‍ന്ന് ഗോപിനാഥിന്റെ നേതൃത്വത്തില്‍ തന്നെ ഇവര്‍ നക്ഷത്ര ഹോട്ടലിലെ ബാറ് അടിച്ചു തകര്‍ത്ത് തുടങ്ങി. ഹോട്ടലിന്റെ ചില്ലു വാതിലുകളും ഇവര്‍ തല്ലി തകര്‍ത്തു. കുപ്പികളും പാത്രങ്ങളും എടുത്ത് എറിയും ചെയ്തു. ആക്രമം നടത്തിയ ഇവരെ ബലമായി പിടികൂടി ബാറില്‍ നിന്നും പുറത്തേയ്ക്ക് ഇറക്കി.
തുടര്‍ന്ന് ഇവര്‍ നടു റോഡില്‍ ആണ് പ്രകടനം നടത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തി. എന്നാല്‍ പോലീസിനെ കണ്ട് ഗോപിനാഥും മറ്റൊരാളും കടന്നു കളഞ്ഞു. ആക്രമണം നടത്തിയ സംഭവത്തില്‍ സ്ഥലത്ത് വെയ്ച്ച് മൂന്ന് പേരെ പോലീസ് പിടിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരിച്ചിലില്‍ ആണ് ഗോപിനാഥിനെ അറസ്റ്റ് ചെയതത്.
ഡാഡി അറുമുഖവും മക്കളും ഒന്നിച്ചുളള പാചക വീഡിയോകള്‍ക്ക് ഏറെ കാഴ്ചക്കാര്‍ ഉണ്ട്. നാല്‍പത്തിയാറ് ലക്ഷം വരിക്കാരുള്ള കുക്കിങ് ചാനല്‍ ആണ് വില്ലേജ് കുക്കിങ് ഫാക്ടറി. ഭക്ഷണപ്രേമികള്‍ക്ക് എല്ലാം ഏറെ പ്രിയമുളളതും അവരെ ശ്രദ്ധ ആകര്‍ഷിക്കുന്നതും ആണ് ഈ ചാനല്‍.
ഡാഡി അറുമുഖം എന്ന മുതിര്‍ന്ന മനുഷ്യനും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് നടത്തുന്ന ചാനല്‍ നോണ്‍ വെജ് വിഭവങ്ങള്‍ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. ഇവരുടെ തന്നെ ഇന്ദിരാ നഗറിലെ ഡാഡി അറുമുഖം എന്ന ബിരിയാണി സെന്റര്‍ പുതുച്ചേരിയിലെ തന്നെ പ്രധാന നോണ്‍ വെജ് ഹോട്ടല്‍ എന്ന നിലയില്‍ പ്രശസ്തമാണ്.
Drunken star hotel bar smashed; Leading YouTube channels arrested by police