സോഷ്യല്‍ മീഡിയയിലൂടെ സ്‍ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം ഇപ്പോള്‍ കൂടി വരികയാണ് ഫോട്ടോകള്‍ക്ക് അശ്ലീല കമന്റിടുന്നവര്‍ക്ക് എതിരെ നടിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു അതിനു പിന്നാലെയാണ് സ്‍ത്രീകളെ ആക്ഷേപിച്ച് അശ്ലീലം നിറഞ്ഞ യൂട്യൂബ് ചാനല്‍ കൈകകാര്യം ചെയ്‍ത ഡോ. വിജയ് പി നായര്‍ക്ക് എതിരെ സ്ത്രികള്‍ രംഗത്ത് എത്തിയത് .ഇന്നലെയാണ് സംഭവം . എന്നാല്‍ സംഭവത്തിനോട് ഭാഗ്യലക്ഷ്‍മിയും ദിയ സനയും പ്രതികരിച്ചു .ഇന്നലെ വിജയ് നായരെ തല്ലുകയും ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു .
അശ്ലീലം പറഞ്ഞവനെ മാപ്പുപറയിപ്പിച്ച സാന്ദ്ര തോമസിന്റെയും അപര്‍ണാ നായരുടെയുമൊക്കെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ നേരിട്ടെത്തിയാണ് ഭാഗ്യലക്ഷ്‍മിയുടെയും ദിയ സനയുടെയും പ്രതിഷേധം. സ്‍ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോകള്‍ ഡോ. വിജയ് പി നായര്‍ പങ്കുവെച്ചിരുന്നു. ഒരു സ്‍ത്രീക്കും നേരെ ഇത്തരം കാര്യങ്ങള്‍ പറയരുത് എന്ന് പറഞ്ഞായിരുന്നു ഇവര്‍ വിജയനെ മര്‍ദ്ദിച്ചത് ഇയാളെ കരി ഓയില്‍ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്‍തു.
ഒടുവില്‍ മാപ്പ് പറയിക്കുകയും യൂട്യൂബ് ചാനല്‍ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‍തു. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമര്‍ശങ്ങള്‍. സ്‍ത്രീകളോട് മാപ്പുപറഞ്ഞുവെന്ന് ഇപോള്‍ ഡോ. വിജയ് പി നായരും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഇയാള്‍ക്ക് എതിരെ പരാതികള്‍ ഉയര്‍ന്നിരുവേങ്ങിലും നടപടികള്‍ ഉണ്ടായിട്ടില്ല . സ്‍ത്രീകളുടെ കയ്യേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് വിജയ് പറഞ്ഞു. ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും താൻ സ്‍ത്രീകളോട് മാപ്പ് പറഞ്ഞുവെന്നുമാണ് വിജയ് പി നായർ പ്രതികരിച്ചത്
The video also mentioned that feminists in Kerala are being sexually abused