കേരളത്തിലെ വീട്ടമ്മമാര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു "വാനമ്പാടി " . മലയാളി "വാനമ്പാടി " യോട് കാണിച്ച ഇഷ്ട്ടം ചിപ്പിയുടെ "സ്വാന്തനം"എന്ന പരമ്പരക്ക് ലഭിക്കുമോയെന്ന് നോക്കുകയാണ് ടെലവിഷന്‍ പ്രേക്ഷകര്‍ .കഴിഞ്ഞ വെള്ളിയാഴ്ച യായിരുന്നു "വാനമ്പാടി "സീരിയലിന്‍റെ അവസാന എപ്പിസോഡ്. "അവര്‍ കാത്തിരിക്കുകയാണ് അവള്‍ വരുമെന്ന പ്രതീക്ഷയോടെ " എന്ന വാക്കുകളോടെ അവസാനിച്ച പരമ്പര ചില വീട്ടമ്മമാര്‍ക്ക് പ്രയാസം സൃഷ്ട്ടിച്ചിരുന്നു .
എന്നാല്‍ അതിനു വിരാമമിട്ട് മലയാളത്തിലെ പ്രിയ നടി ചിപ്പി നായികയാവുന്ന പുതിയ പരമ്പര സ്വാന്തനം ഇന്ന് പ്രേഷകര്‍ക്ക് മുന്നില്‍ എത്തും . വൈകിട്ട് 7 മണിക്കാണ് സീരിയല്‍ ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നത് . ശ്രീദേവി എന്നാണ് ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചേട്ടത്തിയമ്മയായും സ്നേഹംനിറഞ്ഞ മകളായും ജീവിക്കുന്ന ശ്രീദേവിയുടെയും ഭര്‍ത്താവ് സത്യനാഥന്‍റെയും കഥ പറയുന്ന 'സാന്ത്വനം' പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ചിപ്പിക്കൊപ്പം മിനിസ്‌ക്രീനിലെ പ്രിയതാരങ്ങളായ രാജീവ് നായര്‍, ലക്ഷ്മി, ഗിരീഷ് നമ്പ്യാര്‍, സജിന്‍, അംബിക, അപ്സര തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിയാഴ്ച അവസാനിച്ച വാനമ്പാടിയിലും ചിപ്പി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെയാണ് പരമ്പരയുടെ സംപ്രേഷണം .
The new series Swanthanam starring beloved Malayalam actress Chippy will be released today