'വല്ലാത്ത അനുഭവം, അനുഭവിച്ചാലേ അറിയൂ': ബി​ഗ് ബോസിനെ കുറിച്ച് മോഹൻലാൽ

'വല്ലാത്ത അനുഭവം, അനുഭവിച്ചാലേ അറിയൂ': ബി​ഗ് ബോസിനെ കുറിച്ച് മോഹൻലാൽ
Jun 4, 2023 10:15 PM | By Susmitha Surendran

മലയാളം ടെലിവിഷൻ‌ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഇതിനോടകം നാല് സീസണുകൾ മലയാളത്തിൽ പിന്നിട്ടു കഴിഞ്ഞു. നിലവിൽ അഞ്ചാം സീസൺ ആണ് നടക്കുന്നത്. ഈ അ‍ഞ്ച് സീസണിലും മോഹൻലാൽ ആയിരുന്നു ഷോയുടെ അവതാരകൻ.

ഇപ്പോഴിതാ തന്റെ ഇത്രയും നാളത്തെ ബി​ഗ് ബോസ് അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ. എയർടെൽ 5G പ്ലസ് ബി​ഗ് ബോസ് സൂപ്പർ ഫാൻ കോണ്ടസ്റ്റ് വിന്നർ ഷാൻ ജോസഫിന്‍റെ ചോദ്യത്തിനാണ് മോഹന്‍ലാലിന്‍രെ മറുപടി.

തൊടുപുഴ സ്വദേശി ഇദ്ദേഹം."മലയാളത്തിൽ ഇതുവരെ അഞ്ച് ബി​ഗ് ബോസ് സീസണുകളിലും വളരെ മികച്ച രീതിയിൽ ആണ് ലാലേട്ടൻ അവതരിപ്പിച്ചത്. എങ്ങനെ ഉണ്ടായിരുന്നു ആ ഒരനുഭവം", എന്നായിരുന്നു ഷാനിന്റെ ചോദ്യം.

ഇതിന്, "ഒരു വല്ലാത്ത അനുഭവം ആണ്. അത് അനുഭവിച്ചാലേ അറിയൂ. തീർച്ചയായിട്ടും ഇതെനിക്കും ഒരു വലിയ എക്സ്പീരിയൻസ് ആണ്. വീട്ടിൽ കഴിയുന്ന അത്രയും പേരുടെ മാനസികാവസ്ഥ മാനസിക നിലവാരം, ജയ പരാജയങ്ങൾ, പ്രശ്നങ്ങൾ ഇതെല്ലാം നേരിൽ കാണുകയും അവരെ പ്രതിനിധീകരിച്ച് കൊണ്ട് എനിക്ക് പ്രേക്ഷകരോട് സംസാരിക്കണം.

പ്രേക്ഷകരെ പ്രതിനിധീകരിച്ച് അവരോട് സംസാരിക്കണം. ബി​ഗ് ബോസിനെയും പ്രതിനിധീകരിച്ച് കൊണ്ട് സംസാരിക്കണം. ഇതിന്റെ ഇടയിലുള്ള മീഡിയേറ്റർ ആണ് ഞാൻ. അത് വളരെ രസകരമാണോ എന്ന് ചോദിച്ചാൽ രസകരമാണ്. ഒപ്പം അത്ര സന്തോഷം ഉള്ള കാര്യമല്ല. ഇത്രയും ദിവസം വീട്ടിൽ നിൽക്കുന്ന ഒരാളെ പറഞ്ഞ് വിടുക എന്ന് പറയുമ്പോൾ സങ്കടമാണ്. അതൊരു പ്രത്യേക അനുഭവമാണ്", എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. നിറഞ്ഞ കയ്യടിയോടെ ആണ് പ്രേക്ഷകര്‍ അദ്ദേഹത്തിന്‍റെ പ്രതികരണത്തെ ഏറ്റെടുത്തത്.

Now Mohanlal is talking openly about his Bigg Boss experience.

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
Top Stories