logo

'ഗില'യിലൂടെ ഞെട്ടിക്കാനൊരുങ്ങി ഇന്ദ്രന്‍സ് -ബോഡി ബിൽഡർ മേക്കോവറിലാണ് താരം

Published at May 10, 2021 11:32 AM 'ഗില'യിലൂടെ ഞെട്ടിക്കാനൊരുങ്ങി  ഇന്ദ്രന്‍സ് -ബോഡി ബിൽഡർ മേക്കോവറിലാണ്  താരം

മലയാള ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇന്ദ്രൻസ് എന്നറിയപ്പെടുന്ന സുരേന്ദ്രൻ കൊച്ചുവേലു. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്.

സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.

സിനിമകളിൽ ഹാസ്യ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് സഹനടനായി സ്വഭാവ നടനായി നായകനായി മാറി അദ്ദേഹം.ഇപ്പോഴിതാ കരിയറിലെ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിൽ അദ്ദേഹം എത്താനായി ഒരങ്ങുകയാണ്.റൂട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. മനു കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഗില' എന്ന സിനിമയിൽ ബോഡി ബിൽഡറുടെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മേക്കോവർ ചിത്രങ്ങള്‍ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനായി ഒരുങ്ങുയാണ്. സമൂഹമാധ്യമങ്ങള്‍ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം.

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും മറ്റു പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. പുതുമുഖം സുഭാഷ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ശ്രിയാ, അനഘ എന്നിവരാണ് നായികമാരായെത്തുന്നത്.ഇന്ദ്രന്‍സ്, കൈലാഷ്, റിനാസ്, ഡോ. ഷിനോയ്, നിയാ, ഷിയാ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. പിന്നണി ഗായകർ ഹരിശങ്കറും ശ്രുതി ശശിധരനും ആലപിച്ച ഗിലയിലെ ആദ്യ ഗാനം 'ഈറൻ കാറ്റിൽ' അടുത്തിടെ സത്യം ഓഡിയോസ് പുറത്തിറക്കി. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് മനു കൃഷ്ണനും ഷിനോയും ചേർന്നാണ്.


രചന നിർവ്വഹിച്ചത് ഷിനോയ് ആണ്. സിനിമയുടെ പശ്ചാത്തലസംഗീതം ക്രിസ്പിൻ. മിക്സിംഗ് അശ്വിൻ. ഛായാഗ്രഹണം ശ്രീകാന്ത്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനീഷ് ജോര്‍ജ്, കിയേറ്റീവ് ഹെഡ് പ്രമോദ് കെ.പിള്ള, പ്രൊജക്റ്റ് ഡിസൈനര്‍ അശ്വിന്‍, പി ആര്‍ ഒ വാഴൂര്‍ ജോസ് തുടങ്ങിയവരാണ്.

bodybuilder makeover ready to shock with 'Gila'

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories