logo

മജിസിയ ഭാനുവിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍

Published at May 8, 2021 11:26 AM മജിസിയ ഭാനുവിന്‍റെ പരാമര്‍ശത്തോട്  പ്രതികരിച്ച്  ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാല്‍

അപ്രതീക്ഷിതമായി സംഭവിച്ച പിതാവിന്‍റെ വിയോഗം കാരണം ബിഗ്‌ ബോസ് സീസണ്‍ 3 യില്‍ നിന്ന് പുറത്തേക്ക് പോവേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍.സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകപിന്തുണയ്ക്ക് നന്ദി അറിയിച്ചുള്ള ഒരു ലഘുവീഡിയോ സന്ദേശം മാത്രമാണ് ഡിംപലിന്‍റേതായി ഇതുവരെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിയിട്ടുള്ളത്.

ഡിംപല്‍ പുറത്തെത്തിയതിനു ശേഷം അവരെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ഉന്നയിച്ച് ബിഗ് ബോസിലെ അടുത്ത സുഹൃത്തായിരുന്ന മജിസിയ ഭാനു രംഗത്തെത്തിയിരുന്നു. പലതവണ വിളിച്ചിട്ടും ഡിംപല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും ചേച്ചി തിങ്കള്‍ ആണ് ചിലപ്പോഴെങ്കിലും സംസാരിച്ചതെന്നും സ്ഥിരം വിളിച്ചതിന് അവസാനം ചേച്ചിയും അതൃപ്‍തി അറിയിച്ചെന്നും മജിസിയ ഒരു സോഷ്യല്‍ മീഡിയ ലൈവിലൂടെ ആരോപിച്ചിരുന്നു.


"ഡിംപലിന്‍റെ കാര്യം ചോദിച്ച് ഒരുപാടുപേര്‍ വിളിക്കുന്നുണ്ട്. ഡിംപല്‍ ബിഗ് ബോസില്‍ നിന്ന് ഇറങ്ങി എന്ന് അറിഞ്ഞതുമുതല്‍ തുടര്‍ച്ചയായി വിളിക്കുന്നു. എടുത്തിട്ടില്ല. എന്നോട് ആകെ പ്രതികരിച്ചത് ചേച്ചിയാണ്. കുറേ വിളിച്ചപ്പോള്‍ ചേച്ചിയുടെ കൈയില്‍ നിന്ന് വഴക്കും കേട്ടു. എനിക്ക് വലിയ വിഷമമായി. എനിക്ക് ഇത് പോയാലും കുഴപ്പമൊന്നുമില്ല. തുടക്കത്തില്‍ ബിഗ് ബോസ് ഹൗസില്‍ ഞാന്‍ മാത്രമേ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളൂ. മണിക്കുട്ടന്‍ പോലും ഉണ്ടായിരുന്നില്ല. ഞാന്‍ കോഴിക്കോടേക്ക് ടിക്കറ്റ് കിട്ടിയിട്ടും അതു മാറ്റി കൊച്ചിയിലേക്ക് എടുത്ത ആളാണ് ഞാന്‍. ഡിംപല്‍ അവിടെ ഓകെയാണെന്ന് ചേച്ചിയോട് പറയാന്‍ വേണ്ടി അവളുടെ വീട്ടിലേക്ക് പോയ ആളാണ് ഞാന്‍. കൂട്ടുകാരൊക്കെ ഇപ്പോള്‍ കളിയാക്കുന്നു. സൗഹൃദം ചിലര്‍ക്കൊക്കെ സ്ട്രാറ്റജി ആയിരിക്കുമെന്ന് അവര്‍ പറയുന്നു", എന്നായിരുന്നു മജിസിയയുടെ വാക്കുകള്‍.

ഡിംപലിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ താനാണ് കൈകാര്യം ചെയ്യുന്നതെന്നും അച്ഛന്‍റെ മരണത്തിന്‍റെ ആഘാതത്തില്‍ നിന്നും ഡിംപല്‍ മോചിതയായിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ ഡിംപല്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ മറ്റാരോടും സംസാരിക്കാന്‍ അവളെ അനുവദിക്കേണ്ടെന്നാണ് കുടുംബത്തിന്‍റെ തീരുമാനമെന്നും വേദനയില്‍ പരസ്‍പരം താങ്ങായി നില്‍ക്കുകയാണ് തങ്ങളുടെ കുടുംബമെന്നും. ഇപ്പോഴിതാ മജിസിയയുടെ ആരോപണത്തോട് പ്രതികരണം അറിയിച്ചിരിക്കുകയാണ് തിങ്കള്‍ ഭാല്‍.

"ഞാന്‍ മജിസിയയുടെ ഫോണ്‍ എന്തുകൊണ്ട് എടുത്തില്ല എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. ആരാണ് നിങ്ങളോട് പറഞ്ഞത് ഞാന്‍ മജിസിയയുടെ ഫോണ്‍ എടുത്തിട്ടില്ല എന്ന്. ഞാന്‍ കോള്‍ എടുത്തതിന്‍റെ തെളിവ് ഈ വീഡിയോയില്‍ തന്നെ കാണിച്ചിട്ടുണ്ട്. കോളുകള്‍ക്കൊപ്പം വാട്ട്സ്ആപ്പിലും മജിസിയയുമായി സംസാരിച്ചിരുന്നു. അത് ഒരുപാട് കൂടിയപ്പോഴാണ് അത് ഒഴിവാക്കിയത്. കാരണം മരിച്ചത് എന്‍റെ അച്ഛന്‍ കൂടിയാണ്.

എനിക്കും അതിന്‍റെ ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. മജിസിയ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചതിന് നെഗറ്റീവ് പ്രതികരണം കണ്ടപ്പോള്‍ ഇന്നുതന്നെ മജിസിയക്ക് ഒരു വോയ്‍സ് നോട്ട് ഞാന്‍ അയച്ചിരുന്നു. എനിക്ക് മജിസിയയോട് ഒരു പ്രശ്നവുമില്ല. ഏറ്റവുമടുത്ത് നില്‍ക്കുന്നവരില്‍ നിന്നാവും മോശം അനുഭവം ഉണ്ടാവുകയെന്ന് എനിക്ക് അറിയാം", തിങ്കള്‍ പറയുന്നു.

Dimple's sister Monday Bhal in response to Magicia Bhanu's remark

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories