( moviemax.in) മകൻ നിയോമിന്റെ മുഖം ആദ്യമായി പങ്കുവെച്ച് സോഷ്യൽ മീഡിയ താരവും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ഭർത്താവ് അശ്വിനും മകൻ ഓമി എന്നു വിളിക്കുന്ന നിയോമിനും ഒപ്പമുള്ള ചിത്രമാണ് ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഞങ്ങളുടെ കുഞ്ഞുലോകം' എന്ന അടിക്കുറിപ്പോടെയാണ് ദിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓമിയുടെ ഫോട്ടോയ്ക്കൊപ്പം ദിയയുടെ ചെറുപ്പത്തിലെ ഫോട്ടോ ചേർത്തുവെച്ചു കൊണ്ടുള്ള സ്റ്റോറിയും ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
ഓമി, ദിയയെപ്പോലെയാണെന്ന് ചിലർ പറയുമ്പോൾ അല്ല, അശ്വിന്റെ ഫെയ്സ്കട്ടാണ് തോന്നുന്നത് എന്നാണ് ചിലരുടെ കമന്റ്. ദിയയുടെ ചേച്ചിയും നടിയുമായ അഹാനയുടെ മുഖച്ഛായ തോന്നുന്നുണ്ട് എന്നും ചിലർ കമന്റ് ബോക്സിൽ പറയുന്നുണ്ട്. ദിയയുടെ സഹോദരിമാരായ അഹാനയും ഹൻസികയും അടക്കമുള്ളവർ കമന്റ് ബോക്സിൽ സ്നേഹം അറിയിച്ചെത്തുന്നുണ്ട്. 'ഞങ്ങളുടെ ഹാർട്ബീറ്റാണ് ഓമി' എന്നാണ് അഹാന കമന്റ് ചെയ്തിരിക്കുന്നത്.
കുഞ്ഞിന്റെ പേരിലുളള നിയോം അശ്വിൻ കൃഷ്ണ എന്ന പേജും ടാഗ് ചെയ്തുകൊണ്ടാണ് ദിയയുടെ പോസ്റ്റ്. ഇത് കുഞ്ഞിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജായിരിക്കാനാണ് സാധ്യതയെന്നും ആരാധകർ പറയുന്നു. ഓമി വീട്ടിൽ എത്തിയപ്പോൾ മുതലുള്ള ചിത്രങ്ങൾ ഈ പേജിലുണ്ട്. അഹാന കൃഷ്ണ അടക്കമുള്ളവർ പേജ് ഫോളോ ചെയ്യുന്നുമുണ്ട്. ''ആരും കണ്ടില്ലല്ലോ ഓമി ഇവിടെ ഉണ്ടായിട്ട്. പ്രൈവറ്റ് അക്കൗണ്ട് ആയിരുന്നിരിക്കും അല്ലേ'', എന്നാണ് ഓമിയുടെ പേജിലെ ചിത്രങ്ങൾക്കു താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.
ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിവസമായ സെപ്റ്റംബർ അഞ്ചിന് കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തുമെന്ന് ദിയ അറിയിച്ചിരുന്നെങ്കിലും ഓമിക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നതിനാൽ അന്ന് ഫെയ്സ് റിവീൽ നടത്തിയിരുന്നില്ല. തുടർന്ന് എന്നാകും ഓമിയുടെ മുഖം കാണാനാകുക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ
Diya Krishna shows Omi's face for the first time