ഞാന്‍ നേരത്തെ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു; ലച്ചുവിന്റെ പ്രേതബാധ ഒഴിപ്പിക്കാന്‍ പോയ കഥ

ഞാന്‍ നേരത്തെ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു; ലച്ചുവിന്റെ പ്രേതബാധ ഒഴിപ്പിക്കാന്‍ പോയ കഥ
Apr 1, 2023 09:11 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യത്തെ വീക്ക് എന്‍ഡിലേക്ക് എത്തുകയാണ്. ബിഗ് ബോസ് വീട്ടിലെ ജനപ്രീയയാണ് ലച്ചു ഗ്രാം. തന്റെ നിഷ്‌കളങ്കത കൊണ്ടാണ് ലച്ചു അകത്തും പുറത്തും ആരാധകരെ നേടുന്നത്. 

 ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായൊരു കഥ പങ്കുവെക്കുകയാണ് ലച്ചു ഗ്രാം. അനിയന്‍ മിഥുനോടും ശോഭ വിശ്വനാഥിനോടുമാണ് ലച്ചു മനസ് തുറന്നത്. തന്റെ ശരീരത്തില്‍ പ്രതബാധയുണ്ടെന്ന് പറഞ്ഞ് ബാധയൊഴിപ്പിക്കാന്‍ പോയ കഥയാണ് താരം പങ്കുവെക്കുന്നത്. 

ഞാന്‍ നാട്ടില്‍ വന്ന സമയമാണ്. പതിനെട്ട് വയസ് കഴിഞ്ഞാണ് വരുന്നത്. ഓരോരോ വീടുകളിലായിട്ടാണ് നിന്നിരുന്നത്. ഒരു വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു സ്ത്രീയും ഭര്‍ത്താവുമായിരുന്നു ഉണ്ടായിരുന്നത്. ആ സ്ത്രീയ്ക്ക് 24 വയസും ഭര്‍ത്താവിന് 30 വയസുമായിരുന്നു ആ സമയത്ത് പ്രായമെന്ന് തോന്നുന്നു.

ത്രി ബി എച്ച് കെയാണ്. ഫുഡും തരാമെന്ന് പറഞ്ഞു. അങ്ങനെ ഞാനൊന്ന് സെറ്റാകുന്നത് വരെ അവിടെ നില്‍ക്കാം എന്ന് പറഞ്ഞു. അവിടെ നിന്നപ്പോള്‍, ആദ്യം പുള്ളി പറഞ്ഞു എന്റെ ഉള്ളില്‍ സാത്താനുണ്ടെന്നും അത് കളയാന്‍ എക്‌സോസിസം ചെയ്യാം എന്ന് പറഞ്ഞു. ഞാന്‍ യുക്തിയാണ്. ഇതിലൊന്നും വിശ്വസിക്കുന്നില്ല. എങ്കിലും എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കാം എന്ന് കരുതി ഞാന്‍ സമ്മതിച്ചു.

എന്നെ ഒരു കസേരയില്‍ ഇരുത്തി. എന്നിട്ട് പുള്ളി അറബിക്കിലോ മറ്റോ എന്തൊക്കയോ പാട്ടോ മറ്റോ പ്ലേ ചെയ്തു. ഒരു വാട്ടര്‍ സ്‌പ്രേയും ഒരു ചൂലും വച്ചിരുന്നു. എന്നോട് കണ്ണടച്ചിട്ട് കേള്‍ക്കാന്‍ പറഞ്ഞു. മുറിയില്‍ ആ ചേച്ചിയും എന്റെ സുഹൃത്തും ഉണ്ടായിരുന്നു. എന്റെ സുഹൃത്തിന് പേടിയുണ്ട്. ഇടയ്ക്ക് നിലത്തടിക്കുകയും മുഖത്ത് സ്േ്രപ അടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ പല്ല് കടിക്കുന്ന ശബ്ദം കേട്ടു. തിരഞ്ഞു നോക്കിയപ്പോള്‍ പുള്ളിക്കാരന്റെ ഭാര്യ പല്ല് കടിച്ചു കൊണ്ട് നില്‍ക്കുകയാണ്. 

നിര്‍ത്തെടാ, നിര്‍ത്തെടാ, നിര്‍ത്താനാ പറഞ്ഞത് എന്ന് പറയുന്നുണ്ടായിരുന്നു. ഞങ്ങളോട് റൂമിലേക്ക് പൊക്കോളൂ ഇത് ഞാന്‍ ഡീല്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. പിറ്റേദിവസം പറഞ്ഞത് അവര്‍ക്ക് പ്രേതബാധയായിരുന്നുവെന്നാണ്. ബാക്കില്‍ കൂടെ എന്തോ നിഴല് പോയെന്നും അത് ആത്മാവ് ആയിരുന്നുവെന്നും അത് അവരുടെ ഉള്ളില്‍ കയറിയതാണെന്നുമാണ് പറഞ്ഞത്. ഇയാളുടെ ദേഹത്ത് മുറിപ്പാടുകളുണ്ടായിരുന്നു.

ഞാന്‍ നേരത്തെ സ്വയം മുറിവേല്‍പ്പിക്കുമായിരുന്നു. അതിനാല്‍ പാട് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി അവര്‍ സ്വയം ഏല്‍പ്പിച്ചതാണെന്ന്. എല്ലാം അവര്‍ പ്ലാന്‍ ചെയ്ത് ചെയ്തതായിരുന്നുവെന്നാണ് ലച്ചു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

The actor shares the story of how he went to get rid of the infection saying that he had an infection in his body.

Next TV

Related Stories
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

Sep 15, 2025 02:58 PM

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ...

Read More >>
പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

Sep 14, 2025 09:09 PM

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല !

പടവലം അപ്പൂപ്പന്റെ മരണം, ആ ക്യാരക്ടർ അവസാനിപ്പിച്ചത് നന്നായി, ഉപ്പും മുളകിൽ അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല...

Read More >>
'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

Sep 14, 2025 02:21 PM

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ...

Read More >>
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall