വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം വിട്ടു; രശ്മികയ്ക്ക് പുതിയ കാമുകന്‍.?

വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം വിട്ടു; രശ്മികയ്ക്ക് പുതിയ കാമുകന്‍.?
Apr 1, 2023 05:43 PM | By Susmitha Surendran

ഔദ്യോഗികമായി ഒരിക്കലും പുറത്ത് പറയാത്ത ബന്ധമായിരുന്നു രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ളത്. വെറും സുഹൃത്തുക്കളാണ് എന്നാണ് പലപ്പോഴും ഇവര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചു എന്നത് അടക്കം വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് വിവരം. പുതിയ റൂമറുകള്‍ പ്രകാരം മറ്റൊരു താരവുമായി രശ്മിക ഡേറ്റിംഗ് തുടങ്ങിയെന്നാണ് പറയുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന തെലുങ്ക് താരത്തിന്‍റെ പേരാണ് രശ്മികയ്ക്കൊപ്പം ചേര്‍ത്ത് കേള്‍ക്കുന്നത്.


റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഇരുവരും പലപ്രവാശ്യം പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി. പലതും മുംബൈ വിമാന താവളത്തില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ രശ്മിക ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഈ യാത്രയിലും ശ്രീനിവാസ് ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.

എന്നിരുന്നാലും, രശ്മികയും ബെല്ലംകൊണ്ട ശ്രീനിവാസും പരസ്പരം പ്രണയത്തിലാണെന്ന വാർത്ത സത്യമായാല്‍. വിജയ് ദേവരകൊണ്ട രശ്മിക ബന്ധം പിരിയുന്നതിന് അത് കാരണമായേക്കാം എന്നാണ് ബോളിവുഡ് ഗോസിപ്പുകള്‍ പറയുന്നത്. ഡിയർ കോമ്രേഡ്, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിൽ വിജയിയും, രശ്മികയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

വിജയിയെ എന്നും 'നല്ല സുഹൃത്ത്' എന്നാണ് രശ്മിക വിശേഷിപ്പിച്ചിരുന്നത്. വാരിസ് എന്ന ചിത്രത്തിലാണ് രശ്മിക മന്ദന അവസാനം അഭിനയിച്ചത്. രൺബീർ കപൂറിനൊപ്പം സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ ആണ് നടിയുടെ ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രം.

അതേസമയം ഛത്രപതി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബെല്ലംകൊണ്ട ശ്രീനിവാസ്. വി വി വിനായക് സംവിധാനം ചെയ്ത ഈ ചിത്രം പ്രഭാസ് നായകനായ അതേ പേരിൽ എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രത്തിന്‍റെ ഔദ്യോഗിക ഹിന്ദി റീമേക്കാണ്. പെന്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

relationship with Vijay Devarakonda; Rashmika has a new boyfriend?

Next TV

Related Stories
വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

May 12, 2025 01:10 PM

വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍; ആരോഗ്യനില തൃപ്തികരം

പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍...

Read More >>
Top Stories