കരണ്‍ ജോഹറിനെ കെട്ടിപ്പിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

കരണ്‍ ജോഹറിനെ കെട്ടിപ്പിടിച്ച് പ്രിയങ്ക; ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
Apr 1, 2023 05:11 PM | By Susmitha Surendran

അടുത്തിടെ ബോളിവുഡിന്റെ പൊളിട്ടിക്‌സില്‍ താന്‍ മടുത്തുവെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. ബോളിവുഡ് വിട്ട് യുഎംസിലേകക് പോകാനുണ്ടായ കാരണത്തെ കുറിച്ചായിരുന്നു പ്രിയങ്ക സംസാരിച്ചത്.

പ്രിയങ്കയെ കരണ്‍ ജോഹര്‍ വിലക്കിയ കാര്യം എല്ലാവര്‍ക്കും അറിയാം എന്ന് നടി കങ്കണ റണാവത്ത് അടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയ പ്രിയങ്കയുടെയും ഭര്‍ത്താവ് നിക് ജൊനാസിന്റെയും മകള്‍ മാള്‍ട്ടി മേരിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിക്കിനൊപ്പം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പാര്‍ട്ടിയിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്.

പാര്‍ട്ടിയ്ക്കിടെ കരണ്‍ ജോഹറിനോട് സൗഹൃദം പുതുക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. തന്റെ ഭൂതകാലത്തിലെ തിക്താനുഭവങ്ങളെ ഇപ്പോഴും മനസ്സില്‍ കൂടെ കൊണ്ടുനടക്കാതെ കുഴിച്ചുമൂടി കഴിഞ്ഞെന്ന പ്രതീതിയാണ് പ്രിയങ്കയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത്.

പാര്‍ട്ടിയില്‍ കരണിനെ നേരിട്ട് കണ്ടപ്പോള്‍ സ്‌നേഹപൂര്‍വ്വം പെരുമാറാന്‍ പ്രിയങ്ക മടിച്ചില്ല. യുഎസിലേക്ക് താമസം മാറിയതിന് ശേഷവും കോഫി വിത്ത് കരണിന്റെ രണ്ട് സീസണുകളില്‍ പ്രിയങ്ക പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവര്‍ക്കുമിടയിലെ മഞ്ഞുരുകിയോ, ഇപ്പോള്‍ സുഹൃത്തുക്കളായോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Priyanka hugging Karan Johar; Images are discussed

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
Top Stories