---
title: "‘മരിക്കുമെങ്കിൽ മരിക്കട്ടെ, എനിക്ക് ഇനി ചികിത്സ വേണ്ട...!’ രോഗാവസ്ഥയിൽ മനം നൊന്ത് നടൻ സഞ്ജയ് ദത്ത്"
english_title: "desire 2025 education conclave kottarakkara begins tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/289157/desire-2025-education-conclave-kottarakkara-begins-tomorrow"
published_at: "2025-05-10T10:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ee0233dda4_moviemax.jpg"
keywords: []
---

# ‘മരിക്കുമെങ്കിൽ മരിക്കട്ടെ, എനിക്ക് ഇനി ചികിത്സ വേണ്ട...!’ രോഗാവസ്ഥയിൽ മനം നൊന്ത് നടൻ സഞ്ജയ് ദത്ത്

> **Lead Summary:** ** ബോ**ളിവുഡ് നടൻ സഞ്ജയ് ദത്തിന്‍റെ ജീവിതം സൗഭാഗ്യങ്ങൾക്ക് നടുവിലും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രണയവും വിവാഹവും വിവാഹ മോചനങ്ങളുമായി വാർത്തകളിൽ നിറഞ്ഞിരുന്ന നടൻ പിന്നീട് ജയിൽവാസവും അനുഭവിച്ചു. 1993-ൽ മുംബൈയിൽ 257 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിനായിരുന്നു സുപ്രീം കോടതി നടൻ സഞ്ജയ് ദത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

## Article Content

** ബോ**ളിവുഡ് നടൻ സഞ്ജയ് ദത്തിന്‍റെ ജീവിതം സൗഭാഗ്യങ്ങൾക്ക് നടുവിലും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. പ്രണയവും വിവാഹവും വിവാഹ മോചനങ്ങളുമായി വാർത്തകളിൽ നിറഞ്ഞിരുന്ന നടൻ പിന്നീട് ജയിൽവാസവും അനുഭവിച്ചു. 1993-ൽ മുംബൈയിൽ 257 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിനായിരുന്നു സുപ്രീം കോടതി നടൻ സഞ്ജയ് ദത്തിന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ജയിൽ മോചിതനായി വീണ്ടും സിനിമകളിൽ സജീവമായ നടൻ ക്യാൻസർ രോഗത്തിന്റെ പിടിയിലായതോടെ വിഷാദത്തിലായി. ഒരു നടുവേദനയിൽ തുടങ്ങിയ അസുഖം പ്രാഥമിക ചികത്സയിൽ ഭേദമാകാതെ വന്നപ്പോഴാണ് വിദഗ്ധ പരിശോധനക്ക് വിധേയനായത്.

റിപ്പോർട്ട് വാങ്ങുവാൻ പോകുമ്പോൾ ഭാര്യയോ സഹോദരിമാരോ കൂടെയുണ്ടായിരുന്നില്ലെന്ന് സഞ്ജയ് ദത്ത് പറയുന്നു. റിപ്പോർട്ട് കൈമാറിയ വ്യക്തി തനിക്ക് ക്യാൻസറാണെന്ന് നേരിട്ട് പറഞ്ഞപ്പോൾ ജീവിതം കൈവിട്ടു പോയ പോലെ തോന്നി.

ക്യാൻസർ രോഗ ചരിത്രമുള്ള കുടുംബത്തിൽ വീണ്ടുമൊരു ഇരയായി ഒരു വേള എന്ത് ചെയ്യണമെന്നായിരിയാതെ പകച്ച് നിന്ന് പോയെന്നും സഞ്ജയ് പറയുന്നു. അമ്മ നർഗീസ് ദത്ത് പാൻക്രിയാറ്റിക് കാൻസർ മൂലമാണ് മരിച്ചത്.

> പിന്നീട് ആദ്യ ഭാര്യ റിച്ച ശർമ്മ മസ്തിഷ്ക കാൻസർ മൂലമാണ് മരിച്ചത്. ഇവർ രണ്ടു പേരും കടന്നു പോയ ദുരിതങ്ങൾക്ക് സാക്ഷിയായ തനിക്ക് കീമോതെറാപ്പി എടുക്കാൻ താൽപ്പര്യമില്ലെന്നും സഞ്ജയ് ദത്ത് പറയുന്നു. “ഞാൻ മരിക്കണമെങ്കിൽ, മരിക്കട്ടെ, എനിക്ക് ഇനി ഒരു ചികിത്സയും വേണ്ട,” ആശുപത്രിയിൽ നിന്നുള്ള പുതിയ ചിത്രവും സഞ്ജു ബാബ പങ്ക് വച്ചതോടെ ആരാധകരുടെ ആശ്വാസ വാക്കുകൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/289157/desire-2025-education-conclave-kottarakkara-begins-tomorrow)