'ശരീര ഭാരം കുറച്ചത് നിലനിൽപ്പിന് വേണ്ടി, ജീവൻ നഷ്ടമാകുമെന്ന് പറഞ്ഞു'; ശരീരഭാര കുറയ്ക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി അദ്നാൻ സാമി

'ശരീര ഭാരം കുറച്ചത് നിലനിൽപ്പിന് വേണ്ടി, ജീവൻ നഷ്ടമാകുമെന്ന് പറഞ്ഞു'; ശരീരഭാര കുറയ്ക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി അദ്നാൻ സാമി
Mar 25, 2023 10:55 PM | By Nourin Minara KM

ഗായകൻ അദ്നാൻ സാമിയുടെ രൂപമാറ്റം വലിയ ചർച്ചയായിരുന്നു. 230 കിലോയോളമുണ്ടായിരുന്ന താരം 120 കിലോയാണ് കുറച്ചത്. ഇപ്പോഴിതാ ശരീരഭാര കുറയ്ക്കാനിടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് അദ്നാൻ സാമി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.


'2006 ൽ ഡോക്ടറുടെ അന്ത്യശാസനത്തെ തുടർന്നാണ് വണ്ണം കുറക്കാൻ തീരുമാനിച്ചത്. ഇനിയും ശരീരഭാരം കൂടിയാൽ ആറ് മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. 230 കിലോയായിരുന്നു ശരീരഭാരം. ഉടനെ വല്ലതും ചെയ്തില്ലെങ്കിൽ ജീവൻ നഷ്ടമാകുമെന്ന് ഡോക്ടർ പറഞ്ഞു.ഞാൻ പെട്ടെന്ന് വണ്ണം കുറച്ചത് പലരേയും അത്ഭുതപ്പെടുത്തി. സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണെന്നും പ്രണയത്തിലായതുകൊണ്ടാണ് ഭാരം കുറച്ചതെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ചു.യഥാർഥത്തിൽ നിലനിൽപ്പിന് വേണ്ടിയാണ് ഭാരം കുറച്ചത്. ഞാൻ ജീവിക്കാൻ ആഗ്രഹിച്ചു. അതിനേക്കാൾ മികച്ച പ്രചോദനം മറ്റൊന്നുമില്ല- അദ്നാൻ സാമി വ്യക്തമാക്കി.


വണ്ണം കുറക്കാൻ തീരുമാനിച്ചപ്പോൾ എന്നെ കൊണ്ട് കഴിയില്ലെന്ന് പലരും പറഞ്ഞു. അങ്ങനെ ചിന്തിച്ചവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല. കാരണം വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരു വലിയ മല കയറുന്നത് പോലെ കഠിനമായിരുന്നു. എനിക്ക് തന്നെ ചെയ്ത് പൂർത്തിയാക്കാൻ കഴിയുമോയെന്ന് ആ സമയത്ത് തോന്നി.ഭാഗ്യം പോലെ ആ സമയത്ത് ഒരു ന്യൂട്രീഷണിസ്റ്റിനെ കണ്ടുമുട്ടി. അദ്ദേഹം എന്നെ സഹായിച്ചു. ഇത്രയധികം ഭാരം കുറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല- അദ്നാൻ സാമി പറഞ്ഞു.

Adnan Sami revealed the situation that caused him to lose weight

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories