എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു; തമ്പ് നെയിലില്‍ പിരിയിപ്പിക്കുന്നവരോട് അപര്‍ണയും ജീവയും

എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു; തമ്പ് നെയിലില്‍ പിരിയിപ്പിക്കുന്നവരോട് അപര്‍ണയും ജീവയും
Mar 25, 2023 04:55 PM | By Susmitha Surendran

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അപര്‍ണയും ജീവയും.  ഇപ്പോഴിതാ തങ്ങളെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും മറ്റും പ്രതികരിക്കുകയാണ് അപര്‍ണയും ജീവയും. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. 

തങ്ങള്‍ക്ക് ഒരു മാതൃകയാകാന്‍ പറ്റിയാല്‍ നല്ലതാണെന്ന് തോന്നിയിട്ടുണ്ട്. കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നവരോട് കഴിച്ചോളൂവെന്നാണ് പറയുന്നത്. തന്റെ അച്ഛനും അമ്മയും കുറച്ച് കര്‍ക്കശക്കാരായിരുന്നുവെന്നും എന്നാല്‍ വിവാഹത്തോടെ താന്‍ ഫ്രീയായെന്നുമാണ് അപര്‍ണ പറയുന്നത്.


പങ്കാളി ശരിയായ ആളാണെങ്കില്‍ വിവാഹം രസകരമാണെന്നാണ് ജീവയും പറഞ്ഞത്. തങ്ങള്‍ ഇപ്പോള്‍ അടിച്ചുപൊളിച്ചാണ് ജീവിക്കുന്നതെന്നും ജീവയും അപര്‍ണയും പറയുന്നു. ഇഷ്ടമുള്ള കാര്യങ്ങള്‍ ഓരോന്നും ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സന്തോഷമെന്നാണ് ഇരുവരും പറയുന്നത്. നേരത്തെ എന്തെങ്കിലും വാങ്ങി സമ്മാനിക്കാനോ എവിടെയെങ്കിലും യാത്ര പോകാനോ ആഗ്രഹിച്ചാല്‍ അത് സാധിക്കാന്‍ പണമുണ്ടായിരുന്നില്ല.

എന്നാലിന്ന് അതൊക്കെ നിറവേറ്റാന്‍ സാധിക്കുന്നുണ്ടെന്നും താരദമ്പതികള്‍ പറയുന്നു. തങ്ങള്‍ക്ക് ഗോഡ്ഫാദര്‍മാരില്ലെന്നും ഇവിടെ വരെ എത്തിയത് സ്വന്തം അധ്വാനത്തിലൂടെയാണെന്നും ജീവ പറയുന്നുണ്ട്. പിന്നാലെ തങ്ങള്‍ പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോടും ജീവയും അപര്‍ണയും പ്രതികരിക്കുന്നുണ്ട്. എപ്പോഴും അടിയായതിനാല്‍ പിരിയാന്‍ തീരുമാനിച്ചു, അപര്‍ണയ്ക്ക് മടുത്തു എന്നൊക്കെയാണ് വാര്‍ത്തകളുടെ തമ്പ് നെയില്‍ എന്നാണ് അപര്‍ണയും ജീവയും പറയുന്നത്.


തമ്പ് നെയിലുകളിലൂടെ ഇപ്പോഴും തങ്ങളെ പിരിക്കാറുണ്ടെന്നും താരങ്ങള്‍ പറയുന്നു. അത്തരക്കാരോട് തങ്ങള്‍ക്ക് പറയാനുള്ളതും ഇരുവരും പങ്കുവെക്കുന്നുണ്ട്. പിരിയുകായണെങ്കില്‍ പറഞ്ഞിട്ടേ പിരിയൂ എന്നാണ് അപര്‍ണ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താനത് പറഞ്ഞിരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ചിലപ്പോള്‍ താന്‍ വേറെ കല്യാണം കഴിക്കുമേ എന്ന് അപര്‍ണ ജീവയോടായി പറയുന്നു. കഴിക്കണം എന്നാലേ തന്റെ വില മനസിലാകൂവെന്നായിരുന്നു ജീവയുടെ പ്രതികരണം. ദൈവം സഹായിച്ച് എട്ട് വര്‍ഷം കഴിഞ്ഞ് നന്നായിട്ട് പോകുന്നുണ്ടെന്നാണ് ജീവ പറയുന്നുണ്ട്. 

ചിലരൊക്കെ വിവാഹം കഴിഞ്ഞ് ആറ് മാസം കഴിയുമ്പോള്‍ തന്നെ പിരിയുമ്പോള്‍ ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നത് സന്തോഷമാണെന്നും താരങ്ങള്‍ പറയുന്നു. അതേസമയം രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ല എന്ന് തോന്നിയാല്‍ ഏറ്റവും നല്ലത് പിരിയുന്നതാണെന്ന് അപര്‍ണ അഭിപ്രായപ്പെട്ടു. പിരിയുന്നതല്ല ഒരുമിച്ച് ജീവിക്കുന്നതാണ് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടെന്നാണ് ജീവയുടെ പ്രതികരണം. 

ജീവിതം സന്തോഷത്തോടേയും ആസ്വദിച്ചും ജീവിക്കുന്ന ദമ്പതികള്‍ എന്നതാണ് തങ്ങളെക്കുറിച്ച് നല്‍കാനുള്ള കാഴ്ചപ്പാടെന്നും ജീവ പറഞ്ഞു. ബാക്കിയുള്ളവര്‍ എന്ത് പറയുന്നുവെന്നത് തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ജീവ പറഞ്ഞു. മുമ്പൊരു അഭിമുഖത്തില്‍ വിവാഹ ശേഷം തന്റെ മാര്‍ക്ക് ഇടിഞ്ഞെന്നും ഇപ്പോള്‍ ആരും മെസേജ് അയക്കുന്നില്ലെന്നും താന്‍ അബദ്ധത്തില്‍ പറഞ്ഞു പോയെന്നും അതിന് ശേഷം മുഴുവന്‍ മെസേജുകളാണെന്നും അപര്‍ണ പറയുന്നു. ഞാനിവിടെ ഇല്ലേ ചേച്ചി എന്നാണ് മെസേജുകളെന്നാണ് അപര്‍ണ പറയുന്നത്. കാനഡയില്‍ നിന്നു വരെ തനിക്ക് മെസേജ് വന്നിട്ടുണ്ടെന്നാണ് അപര്‍ണ പറഞ്ഞത്. 

Now Aparna and Jeeva are reacting to the fake news about them and more.

Next TV

Related Stories
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall