മോഡലിനെ കടിച്ചുകീറി പിറ്റ്‍ബുൾ, മേൽച്ചുണ്ട് പൂർണമായും നഷ്ടമായി, കടന്നുപോയത് ആറ് സർജറികളിലൂടെ

മോഡലിനെ കടിച്ചുകീറി പിറ്റ്‍ബുൾ, മേൽച്ചുണ്ട് പൂർണമായും നഷ്ടമായി, കടന്നുപോയത് ആറ് സർജറികളിലൂടെ
Feb 7, 2023 03:32 PM | By Susmitha Surendran

നായകൾ മനുഷ്യരെ കടിച്ചു കീറുന്ന അനേകം വാർത്തകൾ നാം കണ്ടിട്ടുണ്ട്. പിറ്റ്ബുള്ളിനെ പോലെയുള്ള ചില ഇനങ്ങൾ സ്വന്തം ഉടമയെയും കുടുംബത്തേയും വരെ കടിച്ചു കീറുന്ന അവസ്ഥയുണ്ട്. ഒരു മോഡലിനും അത്തരത്തിൽ വളരെ വേദനാജനകമായ ഒരു അനുഭവം ഉണ്ടായി.

Advertisement

നായ കടിച്ച് കീറിയപ്പോൾ തന്റെ മേൽച്ചുണ്ട് മുഴുവനായും നഷ്ടപ്പെട്ടു പോയി അവൾക്ക്. തന്റെ പുഞ്ചിരി വീണ്ടെടുക്കാൻ വേണ്ടി ആറ് കോസ്മെറ്റിക് സർജറികളിലൂടെയാണ് അവൾക്ക് കടന്നു പോകേണ്ടി വന്നത്.

23 -കാരിയായ ബ്രൂക്ക്ലിൻ ഖൗറിക്ക് ഈ അപകടം സംഭവിക്കുന്നത് 2020 നവംബറിലാണ്. പിറ്റേന്നായിരുന്നു അവൾക്ക് ഒരു ടിവി പരസ്യത്തിൽ അഭിനയിക്കേണ്ടിയിരുന്നത്. എന്നാൽ, നായയുടെ ആക്രമണത്തെ തുടർന്ന് അവളുടെ ജീവിതമേ മാറിപ്പോയി.

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയാണ് ഖൗറി. അവളും അവളുടെ കസിനും പിറ്റ്ബുൾ ഡീസലും കൂടി അരിസോണയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. എന്നാൽ, വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കസിന്റെ പെറ്റ് ആയ പിറ്റ്ബുൾ അവളുടെ മേൽച്ചുണ്ടിൽ കടിക്കുകയായിരുന്നു.

ആക്രമത്തിന് പിന്നാലെയാണ് നടുക്കുന്ന ആ സത്യം അവൾ തിരിച്ചറിഞ്ഞത്, തന്റെ മേൽച്ചുണ്ട് മുഴുവനായും തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ നിമിഷത്തെ കുറിച്ച് തനിക്ക് ഓർക്കാൻ പോലും വയ്യ, തന്റെ കണ്ണുകളിലെ ഭയം കാണുന്നില്ലേ എന്ന് ഇൻസൈഡ് എഡിഷന് നൽകിയ അഭിമുഖത്തിൽ അവൾ പറഞ്ഞു.

ഒരു വർഷമെടുത്താണ് തന്നെ സഹായിക്കാനാവുന്ന ഒരു ഡോക്ടറെ അവൾ കണ്ടെത്തിയത്. പിന്നീട് സർജറിയുടെ നാളുകൾ ആയിരുന്നു. ഒന്നും രണ്ടുമല്ല, ഇതുവരെയായി അവൾ ആറ് സർജറികളിലൂടെ കടന്ന് പോയിക്കഴിഞ്ഞു. അതിൽ 20 മണിക്കൂറുകൾ നീണ്ടുനിന്ന സർജറികൾ വരെയും ഉണ്ടായിട്ടുണ്ട്.

ഇതിനൊക്കെ ശേഷമാണ് അവൾക്ക് പുതുതായി ഒരു മേൽച്ചുണ്ട് ഉണ്ടായത്. ഡോ. നിക്കോളാസാണ് അവൾക്ക് പ്ലാസ്റ്റിക് സർ‌ജറിയിലൂടെ പുതിയ ഒരു ചുണ്ട് സമ്മാനിച്ചത്. അത് സാധാരണ ചുണ്ടുകൾ പോലെ തന്നെയാണ് എങ്കിലും അതിന് അതിന്റേതായ പരിമിതികളും ഉണ്ട് എന്നും ഡോ. നിക്കോളാസ് പറഞ്ഞു.

നായയുടെ ആക്രമണത്തെ തുടർന്ന് താൻ ഒരുപാട് അനുഭവിച്ചു എന്നും ഒരുപാട് വേദനകളിലൂടെ കടന്നുപോയി എന്നും ഖൗറി പറയുന്നു. എന്നാൽ, ഇപ്പോഴും പൂർണമായും അവൾ അതിൽ നിന്നും മുക്തയായിട്ടില്ല. ഈ മാസം തന്നെ മറ്റൊരു സർജറിയിൽ‌ കൂടിയും അവൾക്ക് കടന്നു പോകേണ്ടി വരും.

Pitbull bites model, loses upper lip, goes through six surgeries

Next TV

Related Stories
മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

Mar 25, 2023 09:59 PM

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി...

Read More >>
ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

Mar 25, 2023 07:41 PM

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51...

Read More >>
'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

Mar 25, 2023 07:20 PM

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന...

Read More >>
സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്;  വീഡിയോ

Mar 25, 2023 04:26 PM

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വീഡിയോ

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍...

Read More >>
ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

Mar 25, 2023 03:26 PM

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ...

Read More >>
കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത്  .....

Mar 25, 2023 02:57 PM

കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത് .....

കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത് ...

Read More >>
Top Stories